മായാവതിയും അഖിലേഷും കോൺഗ്രസിനെ ചൊടിപ്പിച്ചു ; ഒഴിച്ചിട്ട ഏഴുസീറ്റിലും മത്സരിക്കും

നിയാസ് മുസ്തഫ
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​സ്പി-​ബി​എ​സ്പി-​ആ​ർ​എ​ൽ​ഡി സ​ഖ്യ​വും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​വും ത​മ്മി​ൽ ‘അ​ഡ്ജ​സ്റ്റ്മെ​ന്‍റ് രാ​ഷ്‌‌​ട്രീ​യം’ ക​ളി​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ഇ​നി ഏ​ശി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന അ​മേ​ത്തി​യി​ലും സോ​ണി​യ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന റാ​യ്ബ​റേ​ലി​യി​ലും എ​സ്പി-​ബി​എ​സ്പി-​ആ​ർ​എ​ൽ​ഡി സ​ഖ്യം സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സു​മാ​യി എ​സ്പി-​ബി​എ​സ്പി-​ആ​ർ​എ​ൽ​ഡി സ​ഖ്യം ‘അ​ഡ്ജ​സ്റ്റ്മെ​ന്‍റ് രാ​ഷ്‌‌​ട്രീ​യം’ ക​ളി​ക്കു​ക​യാ​ണെ​ന്ന പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്.

എ​സ്പി-​ബി​എ​സ്പി-​ആ​ർ​എ​ൽ​ഡി സ​ഖ്യ​ത്തി​ലെ പ്ര​മു​ഖ​ർ മ​ത്സ​രി​ക്കു​ന്ന ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​ല്ലാ​യെ​ന്ന് കോ​ൺ​ഗ്ര​സും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ സ​ഖ്യം മ​ത്സ​രി​ക്കു​ന്ന ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ൺ​ഗ്ര​സ് നി​ർ​ത്താ​ത്തതിൽ പ്ര​തി​ഷേ​ധ​വു​മാ​യി ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യും എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വും രം​ഗ​ത്തു​വ​ന്ന​ത് കോ​ൺ​ഗ്ര​സി​നെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക എ​ന്ന വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തി​യ കോ​ൺ​ഗ്ര​സി​ന് ഇ​തു വ​ലി​യൊ​രു തി​രി​ച്ച​ടി​യാ​യി.

കോ​ണ്‍​ഗ്ര​സ് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ത​ങ്ങ​ളു​ടെ സ​ഖ്യ​ത്തി​ന് ഒ​റ്റ​യ്ക്ക് സാ​ധി​ക്കു​മെ​ന്നും മാ​യാ​വ​തി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ 80 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​ൻ അ​വ​ർ കോ​ണ്‍​ഗ്ര​സി​നെ വെ​ല്ലു​വി​ളി​ച്ചു.തൊ​ട്ടു​പി​ന്നാ​ലെ മാ​യാ​വ​തി​യെ പി​ന്തു​ണ​ച്ച് എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വും രം​ഗ​ത്തെ​ത്തി. യു​പി​യി​ൽ ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ എ​സ്പി-​ബി​എ​സ്പി-​ആ​ർ​എ​ൽ​ഡി സ​ഖ്യ​ത്തി​ന് ക​ഴി​യു​മെ​ന്ന് അ​ഖി​ലേ​ഷും വ്യ​ക്ത​മാ​ക്കി.

ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന ഇ​ത്ത​രം ശ്ര​മ​ങ്ങ​ളി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വീ​ണു​പോ​ക​രു​തെ​ന്ന് മാ​യാ​വ​തി നി​ർ​ദേ​ശി​ച്ചു. കോ​ണ്‍​ഗ്ര​സു​മാ​യി യാ​തൊ​രു​വി​ധ സ​ഖ്യ​വു​മി​ല്ലെ​ന്നും മാ​യാ​വ​തി പ​റ​ഞ്ഞു.​സ​മാ​ജ് വാ​ദി പാ​ർ​ട്ടി (എ​സ്പി), ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി (ബി​എ​സ്പി), രാ​ഷ്‌‌​ട്രീ​യ ലോ​ക്ദ​ൾ (ആ​ർ​എ​ൽ​ഡി) സ​ഖ്യ​ത്തി​ലെ പ്ര​മു​ഖ​ർ മ​ത്സ​രി​ക്കു​ന്ന ഏ​ഴ് സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ആ​കെ​യു​ള്ള 80സീ​റ്റി​ൽ എ​സ്പി 37 സീ​റ്റു​ക​ളി​ലും ബി​എ​സ്പി 38 സീ​റ്റു​ക​ളി​ലും ആ​ർ​എ​ൽ​ഡി മൂ​ന്നു സീ​റ്റു​ക​ളി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. രണ്ടു സീറ്റുകൾ ഒഴിച്ചിട്ടും(അമേത്തി, റായ്ബറേലി)

എ​സ്പി​യു​ടെ മ​ണ്ഡ​ല​ങ്ങ​ളാ​യ മെ​യി​ൻ​പു​രി (മു​ലാ​യം സി​ംഗ് യാ​ദ​വ്), ക​നൗ​ജ് (അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ ഡിം​പി​ൾ യാ​ദ​വ്), ഫി​റോ​സാ​ബാ​ദ് (അ​ക്ഷ​യ് യാ​ദ​വ്) എ​ന്നി​വി​ട​ങ്ങ​ളി​ലും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി, ആ​ർ​എ​ൽ​ഡി​യു​ടെ അ​ജി​ത് സി​ംഗ്, മ​ക​ൻ ജ​യ​ന്ത് ചൗ​ധ​രി എ​ന്നി​വ​ർ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സി​നു സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​കി​ല്ലാ​യെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​ത്. ഏ​ഴാ​മ​തൊരു മ​ണ്ഡ​ലം കൂ​ടി​യു​ണ്ടെ​ങ്കി​ലും അ​ത് കോ​ൺ​ഗ്ര​സ് പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

എന്നാൽ, പ്രിയങ്കയുടെയോ കോൺഗ്രസിന്‍റെയോ മേൽവിലാ സം തങ്ങളുടെ വിജയത്തിനു പിന്നിലുണ്ടാവരുതെന്ന ചിന്താഗതി യാണ് കോൺഗസിനെ എതിർക്കാൻ മായാവതിയെ പ്രേരിപ്പിച്ചതെ ന്നാണ് വിവരം. പ്രധാനമന്ത്രിയാകാൻ കൊതിക്കുന്ന മായാവതിക്ക് കോൺഗ്രസിന്‍റെ പിന്തുണയോടെ പല മണ്ഡലങ്ങളിലും വിജയി ക്കാനായി എന്നു പറയുന്നത് തൂക്കുമന്ത്രിസഭ വന്നാൽ വിലപേ ശലിന് ശക്തികുറയ്ക്കുമെന്ന് മനസിലാക്കിയാണ് മായാവതിയുടെ നീക്കമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

അ​തേ​സ​മ​യം, യുപി​യി​ൽ കോ​ണ്‍​ഗ്ര​സ് ഏ​ഴു സീ​റ്റു​ക​ൾ ഒ​ഴി​ച്ചി​ട്ട​ത് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം മു​ന്നി​ൽ ക​ണ്ടാ​ണ്. ഇ​തി​ൽ മാ​യാ​വ​തി ദേ​ഷ്യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി തി​രി​ച്ച​ടി​ച്ചു. മാ​യാ​വ​തി​യും അ​ഖി​ലേ​ഷും എ​തി​ർ​പ്പു​മാ​യി മു​ന്നോ​ട്ടു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ഴി​ച്ചി​ട്ട ഏ​ഴു മ​ണ്ഡ​ല​ത്തി​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യേ​ക്കു​മെ​ന്നാ​ണ് ഒ​ടു​വി​ൽ വ​രു​ന്ന വി​വ​രം.

അ​പ്നാ​ദ​ൾ കൃ​ഷ്ണ പ​ട്ടേ​ൽ വി​ഭാ​ഗ​ത്തി​നു ര​ണ്ടു സീ​റ്റും മ​റ്റൊ​രു ചെ​റു​ക​ക്ഷി ജ​ൻ അ​ധി​കാ​ർ പാ​ർ​ട്ടി​ക്ക് അ​ഞ്ചു സീ​റ്റും കോ​ൺ​ഗ്ര​സ് മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. മു​ൻ​പു മാ​യാ​വ​തി​യു​ടെ വി​ശ്വ​സ്ത​നും ബി​എ​സ്പി മ​ന്ത്രി​യു​മാ​യി​രു​ന്ന ബാ​ബു സി​ംഗ് ഖു​ശ്വാ​ഹ​യു​ടേ​താ​ണു ജ​ൻ അ​ധി​കാ​ർ പാ​ർ​ട്ടി. അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ ഭീം ​ആ​ർ​മി പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

പോലീസ് കസ്റ്റ ഡിയിൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ആ​സാ​ദി​നെ മീ​റ​റ്റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി പ്രി​യ​ങ്ക ഗാ​ന്ധി ആ​സാ​ദി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ആ​സാ​ദി​നെ പ്രി​യ​ങ്ക സ​ന്ദ​ർ​ശ​ിച്ചത് വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു.

Related posts