മൈസൂരിൽ വാ​ഹ​നാ​പ​ക​ടം;   മലയാളികളായ നവദമ്പതിമാർ മരിച്ചു; കോ​ട്ട​യം ​ ഏ​ഴാം​മൈ​ൽ  സ്വദേശികളായ ഇവരുടെ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

കൂ​ത്തു​പ​റ​മ്പ്: മൈ​സൂ​രി​ന​ടു​ത്ത മാ​ണ്ഡ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​ക​ളും ദ​മ്പ​തി​ക​ളു​മാ​യ നാ​ലു പേ​ർ മ​രി​ച്ചു. കോ​ട്ട​യം ​പൊ​യി​ൽ ഏ​ഴാം​മൈ​ൽ ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ റോ​ഡി​ൽ ഈ​ക്കി​ലി​ശേ​രി വീ​ട്ടി​ൽ ജ​യ​ദീ​പ് (27), ഭാ​ര്യ ജ്ഞാ​ന തീ​ർ​ത്ഥ (25), ഏ​ഴാം മൈ​ൽ അ​ഭ​യം ഹൗ​സി​ൽ കി​ര​ൺ അ​ശോ​ക് (27), ഭാ​ര്യ ജി​ൻ​സി ( 24),എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്കാ​യി പോ​യ​താ​യി​രു​ന്നു ഇ​വ​ർ. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും മ​റ്റാ​രു ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

പ്ര​കാ​ശ​ൻ – ദീ​പ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ജ​യ​ദീ​പ്. സൗ​ദി​യി​ൽ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു വീ​ടി​നു സ​മീ​പം ത​ന്നെ താ​മ​സ​ക്കാ​രാ​യ വ​ത്സ​ൻ -പ്ര​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ജ്ഞാ​ന തീ​ർ​ത്ഥ​യു​മാ​യു​ള്ള ജ​യ​ദീ​പി​ന്‍റെ വി​വാ​ഹം. ജി​ൻ​സി​യാ​ണ് ജ​യ​ദീ​പി​ന്‍റെ സ​ഹോ​ദ​രി. അ​നു​ഗ്ര​ഫ് (ബി.​ടെ​ക് വി​ദ്യാ​ർ​ഥി, മം​ഗ​ലാ​പു​രം) ജ്ഞാ​ന തീ​ർ​ത്ഥ​യു​ടെ സ​ഹോ​ദ​ര​നാ​ണ്. ഏ​ഴാം​മൈ​ലി​ലെ പ്ര​കാ​ശ​ൻ -ഭാ​ർ​ഗ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച കി​ര​ൺ അ​ശോ​ക്. ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ്.

ഒ​രു മാ​സം മു​മ്പാ​യി​രു​ന്നു ചൊ​ക്ലി പെ​രി​യാ​ണ്ടി സ്കൂ​ളി​നു സ​മീ​പം രാ​ജ​ൻ – സ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ജി​ൻ​സി​യു​മാ​യു​ള്ള കി​ര​ണി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. കൗ​ശ​ൽ അ​ശോ​ക് ആ​ണ് കി​ര​ണി​ന്‍റെ സ​ഹോ​ദ​ര​ൻ. ജി​ജി​ന (അ​മേ​രി​ക്ക), കു​ക്കു എ​ന്നി​വ​ർ മ​രി​ച്ച ജി​ൻ​സി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മ​ര​ണ വി​വ​ര​മ​റി​ഞ്ഞ് ഇ​രു​വ​രു​ടേ​യും ബ​ന്ധു​ക്ക​ൾ അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

Related posts