മ​ഴ​യി​ലും കാ​റ്റി​ലും വീ​ണടിഞ്ഞ നെ​ല്ല് നാ​ട്ടു​കാ​ർ​ക്കു ന​ൽ​കി; ലക്ഷങ്ങളുടെ കടബാധ്യതയുമായി കർഷകർ വീടുകളിലേക്ക്

കോ​​ട്ട​​യം: മ​​ഴ​​യി​​ലും കാ​​റ്റി​​ലും വീ​​ണു​പോ​​യ നെ​​ല്ല് നാ​​ട്ടു​​കാ​​ർ​​ക്ക് ന​​ൽ​​കി ക​​ർ​​ഷ​​ക​​ർ. മു​​ട്ട​​ന്പ​​ലം മ​​ണ്ണു​​കേ​​രി, ചേ​​രി​​യ്ക്ക​​ൽ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ നെ​​ല്ലാ​​ണ് കാ​​റ്റി​​ലും മ​​ഴ​​യി​​ലും വീ​​ണു തൊ​​ണ്ടു പ​​ഴു​​ത്ത് ന​​ശി​​ച്ച​​ത്. കു​​ന്നി​​ൻ ചെ​​രു​​വി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള പാ​​ട​​ശേ​​ഖ​​ര​​മാ​​യ​​തി​​നാ​​ൽ മ​​ഴ​​യി​​ൽ ശ​​ക്ത​​മാ​​യ വെ​​ള്ളം പാ​​ട​​ത്ത​​ത്തി.

നെ​​ൽ​​ക്ക​​തി​​ർ മൂ​​ടി വെ​​ള്ളം വ​ന്ന​​തോ​​ടെ നെ​​ല്ലി​​ന്‍റെ തൊ​​ണ്ട് ചീ​​ഞ്ഞ് പ​​ഴു​​ത്തു. നെ​​ൽ​​ക്ക​​തി​​ർ കി​​ളി​​ർ​​ക്കാ​​നും തു​​ട​​ങ്ങി. സ​​മ​​യ​​ത്ത് കൊ​​യ്ത്ത് യ​​ന്ത്രം കി​​ട്ടാ​​ത്ത​​തി​​നാ​​ലും എ​​ത്തി​​യ കൊ​​യ്ത്ത് യ​​ന്ത്രം പാ​​ട​​ത്ത് ഇ​​റ​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​തി​​നാ​​ലും ക​​ർ​​ഷ​​ക​​ർ​​ക്ക് ഏ​​ക്ക​​റു​​ക​​ണ​​ക്കി​​നെ പാ​​ട​​ത്തെ നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല.

37 ഏ​​ക്ക​​ർ പാ​​ട​​ശേ​​ഖ​​ര​​ത്തെ 10 ഏ​​ക്ക​​ർ മാ​​ത്ര​​മാ​​ണ് ക​​ർ​​ഷ​​ക​​ർ​​ക്ക് കൊ​​യ്തെ​​ടു​​ക്കാ​​നാ​​യ​​ത്. ഇ​​ട​​യ്ക്ക് വീ​​ണ്ടും മ​​ഴ​​യും കാ​​റ്റു​​മെ​​ത്തി​​യ​​തോ​​ടെ നാ​​ട്ടു​​കാ​​രോ​​ടു നെ​​ൽ കൊ​​യ്തെ​​ടു​​ത്തോ​​ളാ​​ൻ ക​​ർ​​ഷ​​ക​​ർ പ​​റ​​ഞ്ഞു. ഇ​​തോ​​ടെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കാ​​ൻ തു​​ട​​ങ്ങി.

ലോ​ക്ക് ഡൗ​​ണ്‍ കാ​​ല​​മാ​​യ​​തി​​നാ​​ൽ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്ക് നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കാ​​ൻ സ​​മ​​യ​​വും ല​​ഭി​​ച്ചു. നെ​​ല്ല് വീ​​ണു​​പോ​​യ​​തോ​​ടെ ക​​ർ​​ഷ​​ക​​ർ​​ക്ക് വ​​ലി​​യ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ല​​ക്ഷ​​ങ്ങ​​ൾ വാ​​യ്പ​​യെ​​ടു​​ത്ത് ത​​രി​​ശു​​പാ​​ട​​ത്ത് പ​​ത്തോ​​ളം ക​​ർ​​ഷ​​ക​​ർ ചേ​​ർ​​ന്നാ​യി​രു​ന്നു കൃ​​ഷി​​യി​​റ​​ക്കി​യി​രു​ന്ന​ത്.

Related posts

Leave a Comment