നീ​ന്ത​ൽ അ​റി​യി​ല്ലെ​ങ്കി​ൽ എ​ൻ​എ​സ്എ​സ് അം​ഗ​ത്വ​മി​ല്ല;  പു​തി​യ മാ​ന​ദ​ണ്ഡ​ത്തിന്‍റെ കാരണം വെളിപ്പെടുത്തി മന്ത്രി

തി​രു​വ​ന​ന്ത​പു​രം: നീ​ന്ത​ൽ അ​റി​യ​ണ​മെ​ന്ന​ത് അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​അം​ഗ​ത്വ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ൽ.

പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ആ ​ഘ​ട്ട​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നീ​ന്ത​ൽ അ​റി​യ​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ നീ​ന്ത​ൽ അ​റി​ഞ്ഞാ​ൽ എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സേ​വ​നം ന​ൽ​കാ​നാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കോ​ള​ജു​ക​ളി​ൽ എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ളാ​യി 100 വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്താ​നാ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ത്പ​ര​രാ​യി മു​ന്നോ​ട്ടു​വ​ന്നാ​ൽ അ​വ​രെ കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ച്ച് സേ​വ​ന​സേ​ന രൂ​പീ​ക​രി​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts