മഴക്കാലമായി, മുട്ട ടയറുമായി വാഹനത്തിൽ കറങ്ങേണ്ട, പിടിവീഴും… പരിശോധനയ്ക്ക് സ്ക്വാഡുകൾ

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് അ​മി​ത വേ​ഗ​ത്തില്‍ കു​തി​ക്കാ​ന്‍ വ​ര​ട്ടെ… പൂട്ടാൻ മേ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് റെ​ഡി.മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​ ആ​യ​തി​നാ​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യ്ക്കാ​ണ് പോ​ലീ​സും മേ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

നി​ര​ത്തി​ലി​റ​ങ്ങു​ന്ന ബ​സു​ക​ളി​ല്‍ ഏ​റെ​യും തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ളാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ പ​റ​യു​ന്നു. റോ​ഡ് ന​ന​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ ഇ​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ബ​സു​ക​ളി​ല്‍ ട​യ​റി​ന്‍റെ തേ​യ്മാ​നം, ലൈ​റ്റു​ക​ള്‍, വൈ​പ്പ​റു​ക​ള്‍, ചോ​ര്‍​ച്ച, വി​ന്‍​ഡോ ഷ​ട്ട​റു​ക​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്.

കൂ​ടു​ത​ലാ​യി തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ള്‍ ഉ​ട​ന​ടി മാ​റ്റ​ണ​മെ​ന്ന് ബ​സു​ക​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന തു​ട​രും.

പ​രി​ച​ര​ണ​മി​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് റ​ദ്ദ് ചെ​യ്യും. അ​തേ​സ​മ​യം മ​ഴ​ക്കാ​ല​ത്തെ ഡ്രൈ​വിം​ഗ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മാ​യി പോ​ലീ​സും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​

ദേ​ശീ​യ​പാ​ത​യി​ല്‍ ഉ​ള്‍​പ്പെ​ടെ വീ​തി​ക്കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഗ​താ​ഗ​ത​കു​രു​ക്കും രൂ​ക്ഷ​മാ​ണ്.
എ​ന്നാ​ല്‍ സ​മ​യ​ന​ഷ്ടം മ​റി​ക​ട​ക്കാ​ന്‍ അ​മി​ത​വേ​ഗ​ത്തിലു​ള്ള ഡ്രൈ​വിം​ഗ് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്നാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നത്.

മ​ഴ​ക്കാ​ല​ത്തെ ഡ്രൈ​വിം​ഗി​നി​ടെ ഡ്രൈ​വ​റു​ടെ കാ​ഴ്ച​യ്ക്ക് ത​ട​സ​മാ​കു​ന്ന സം​ഗ​തി​ക​ള്‍ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. വൈ​പ്പ​ര്‍ കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.

ക​ന​ത്ത മ​ഴ​യു​ള്ള​പ്പോ​ള്‍ ഹെ​ഡ്‌​ലൈ​റ്റി​ട്ട് വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം. വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ തൊ​ട്ട് പി​റ​കി​ല്‍ വാ​ഹ​ന​മോ​ടി​ച്ചാ​ല്‍ മു​ന്നി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റു​ക​ളി​ല്‍ നി​ന്ന് ചെ​ളി തെ​റി​ച്ച് കാ​ഴ്ച​യ്ക്ക് പ്ര​ശ്‌​ന​മു​ണ്ടാ​കും.

അ​തു​കൊ​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് മാ​ത്രം വാ​ഹ​നം ഓ​ടി​ക്കു​ക. മ​ഴ​ക്കാ​ല​ത്ത് ഗ്രി​പ്പ് കി​ട്ട​ാതാ​കു​ന്ന​തോ​ടെ ബ്രേ​ക്ക് ച​വി​ട്ടി​യാ​ലും വാ​ഹ​നം മു​ന്നോ​ട്ടു നീ​ങ്ങു​ന്ന​തി​നി​ട​യാ​കു​മെ​ന്നും മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തോ​ടെ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും പോ​ലീ​സ് ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

Related posts

Leave a Comment