അ​പൂ​ർ​വ ഇ​നം ശൂ​ല​വ​ല​ചി​റ​ക​നെ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽനി​ന്ന് ക​ണ്ടെ​ത്തി! ശരിക്കുമുള്ള പേര് കേട്ട് ഞെട്ടരുത്…

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഷ​ഡ്പ​ദ എ​ന്‍റ​മോ​ള​ജി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ (എ​സ്ഇ​ആ​ർ​എ​ൽ) ഗ​വേ​ഷ​കസം​ഘം വ​ല​ചി​റ​ക​ൻ വി​ഭാ​ഗ​ത്തി​ലെ അ​പൂ​ർ​വ​യി​നം ശൂ​ല​വ​ല​ചി​റ​ക​നെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ജാ​ന​കി​ക്കാ​ട്ടി​ൽനി​ന്ന് ക​ണ്ടെ​ത്തി.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽനി​ന്ന് ആ​ദ്യ​മാ​യി​ട്ടാ​ണ് “സ്പൈ​ലോ​സ്മൈ​ല​സ് ട്യൂ​ബ​ർ​കു​ലാ​റ്റ​സ്’ എ​ന്ന ശൂ​ല​വ​ല​ചി​റ​ക​നെ ക​ണ്ടെ​ത്തു​ന്ന​ത്.

ഓ​സ്മി​ലി​ഡേ കു​ടും​ബ​ത്തെ​യും ആ​ദ്യ​മാ​യി​ട്ടാ​ണ് പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽനി​ന്നു ക​ണ്ടെ​ത്തു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര മാ​സി​ക​യാ​യ ടാ​പ്രോ​ബാ​നി​ക്ക​യു​ടെ അ​ടു​ത്തി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ല​ക്ക​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ലു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം ഗ​വേ​ഷ​ക​നാ​യ ടി.​ബി. സൂ​ര്യ​നാ​രാ​യ​ണ​ൻ, ഗ​വേ​ഷ​ണ മേ​ധാ​വി​യും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ.​സി. ബി​ജോ​യ് എ​ന്നി​വ​രാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

കൗ​ണ്‍​സി​ൽ ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ചി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment