വിവാഹത്തിനു മുമ്പ് ഞാന്‍ ഗര്‍ഭിണിയായാല്‍ എന്തു ചെയ്യും ! മകളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉടനടി ഉത്തരവുമായി അനുരാഗ് കാശ്യപ്; വീഡിയോ വൈറല്‍…

തന്റെ അഭിപ്രായം നിര്‍ഭയമായി പറയുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സംവിധായകന്‍ അനുരാഗ് കാശ്യപ്. തന്റെ സിനിമകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും നിലപാട് അറിയിക്കാറുണ്ട്.

അനുരാഗിന്റെ മകള്‍ ആലിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും നിലപാടുകളുമെല്ലാം ആലിയ പങ്കുവെക്കാറുണ്ട്.

ഫാദേഴ്‌സ് ഡേയില്‍ അനുരാഗിനൊപ്പമുള്ള വിഡിയോ ആണ് ആലിയ പങ്കുവെച്ചത്. അച്ഛന് ഐസ്‌ക്രീം വാങ്ങി നല്‍കിയ ശേഷം കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുകയാണ് ആലിയ.

വിവാഹത്തിന് മുന്‍പുള്ള ലൈംഗികതയെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമെല്ലാമുള്ള മകളുടെ ചോദ്യത്തിന് അനുരാഗ് കൃത്യമായി മറുപടി പറയുകയും ചെയ്തു.

തന്റെ കാമുകന്‍ ഷെയ്ന്‍ ഗ്രിഗറിയെക്കുറിച്ചായിരുന്നു ആലിയയുടെ ആദ്യ ചോദ്യം. ‘എനിക്ക് അവനെ ഇഷ്ടമാണ്. എനിക്ക് നീ ആണ്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി ഇഷ്ടമാണ്.

അവന്‍ വളരെ ആത്മീയതയുള്ളവനാണ്, വളരെ ശാന്തനാണ്, മാത്രമല്ല 40 വയസായവര്‍ക്ക് പോലും കാണാത്ത പല നല്ല കാര്യങ്ങളും അവനിലുണ്ട്. ബുദ്ധിമുട്ടുള്ള ഘട്ടങ്ങളില്‍ കൂടെയുണ്ടാവുന്ന ആളാണ്’-അനുരാഗ് പറഞ്ഞു.

വിവാഹത്തിന് മുന്‍പുള്ള ലൈംഗികതയെക്കുറിച്ച് അനുരാഗ് പറഞ്ഞത് ഇങ്ങനെ…എണ്‍പതുകളില്‍ ഞങ്ങള്‍ ചോദിച്ചിരുന്ന ചോദ്യമാണിത്. കോളേജ് കാലഘട്ടത്തിലൊക്കെ ചോദിച്ച ചോദ്യം.

ലൈംഗിക ബന്ധത്തിലേക്കും, ലൈംഗികതയിലേക്കും വരുമ്പോള്‍ ഒരാള്‍ അതിനെ മനസിലാക്കിയുള്ള തീരുമാനം വേണം സ്വീകരിക്കാന്‍. ഒരിക്കലും സമപ്രായക്കാരുടെ അഭിപ്രായവും മറ്റും നോക്കിയാവരുത്.

ഞാനൊരു സംഭവമാണെന്ന് കാണിക്കാനായി എന്തെങ്കിലും ചെയ്യുന്നത് നല്ലതല്ല, അതുപോലെ ചിലരുടെ ഇടയില്‍ സ്ഥാനം നേടാനായും ചെയ്യുന്നത് നല്ലതല്ല.

നിനക്കത് ചെയ്യണമെന്ന് ശരിക്കും തോന്നുകയാണെങ്കില്‍, നീ അതിന് തയ്യാറാണെങ്കില്‍, നിനക്കൊരാള്‍ ഉണ്ടെങ്കില്‍.. അങ്ങനെ ചെയ്യാം. അതേറെ സ്‌പെഷ്യലായിരിക്കണം. അനുരാഗ് പറയുന്നു.

താന്‍ ഗര്‍ഭിണിയാണെന്ന് പറയുകയാണെങ്കില്‍ എന്തായിരിക്കും മറുപടി എന്നായിരുന്നു ആലിയയുടെ മറ്റൊരു ചോദ്യം.

മകളുടെ അഭിപ്രായത്തിനാണ് താന്‍ വില കൊടുക്കുകയെന്നും എന്ത് തീരുമാനിച്ചാലും താന്‍ അതിനൊപ്പം നില്‍ക്കുമെന്നും അനുരാഗ് പറയുന്നു.

ആണ്‍ സുഹൃത്തുക്കളെക്കുറിച്ചും സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുമെല്ലാം മകള്‍ ചോദ്യങ്ങളുമായി എത്തി. ഇതിലൊന്നിലും പ്രശ്‌നങ്ങളില്ലെന്നും ആലിയയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ കൗമാരിക്കാരിയായ തന്റെ മകള്‍ സിഗരറ്റ് വലിക്കുന്നതും മദ്യപിക്കുന്നതും താന്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം പുകവലിയാണെന്നും അതിനാല്‍ ആരു വലിച്ചാലും താന്‍ അതിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment