രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ഒരു സ്ത്രീയെ…!പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി; യുപിയില്‍ സ്ത്രീക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനം

ലക്നോ: പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന്‍റെ പേരില്‍ ഉത്തര്‍പ്രദേശില്‍ സ്ത്രീക്ക് ഭര്‍ത്താവിന്‍റെയും വീട്ടുകാരുടെയും ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം.

ആണ്‍കുട്ടി ജനിക്കാത്തതിന് നിരന്തരം ക്രൂരമര്‍ദനത്തിനും അവഹേളനത്തിനും ഇരയായിട്ടുണ്ടെന്ന് സ്ത്രീ പറഞ്ഞു.

രണ്ടാമത്തെ പെണ്‍കുട്ടി ജനിച്ചതിന് ശേഷമാണ് ഉപദ്രവം കൂടിയത്. ഇക്കാര്യം പറഞ്ഞ് തന്നെ പട്ടിണിക്കിടാറുണ്ടെന്നും കഠിനമായ ജോലികള്‍ ചെയ്യിപ്പിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ഒരു സ്ത്രീയെ അധിക്ഷേപിക്കുകയും ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം.

മര്‍ദ്ദനമേറ്റ് അവശയായ സ്ത്രീ കരഞ്ഞുകൊണ്ട് അവരോട് നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്.

മര്‍ദ്ദനമേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment