സെ​ക്ര​ട്ട​റി ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ..! പ​യ്യ​ന്നൂ​ര്‍ സൊ​സൈ​റ്റി​ പ്ര​സി​ഡ​ന്‍റി​നെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു കേ​സ്; സാ​മ്പ​ത്തി​ക വെ​ട്ടി​പ്പില്‍ യു​വ​തി​ റി​മാ​ൻ​ഡി​ല്‍

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ലേ​ബ​ര്‍ വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റി​നെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നു കേ​സ്. ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ടു​മെ​ന്നും കു​ടും​ബം ത​ക​ര്‍​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി സെ​ക്ര​ട്ട​റി ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​സി​ഡ​ന്‍റ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​താ​യി യു​വ​തി പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​നും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

അ​തേ​സ​മ​യം താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഈ ​പ​രാ​തി​ക്കു പി​ന്നി​ലെ​ന്നും സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി​ലാ​ക്ക​ല്‍ അ​ശോ​ക​ന്‍ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക വെ​ട്ടി​പ്പ് കേ​സി​ല്‍ റി​മാ​ണ്ടി​ലാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​ണു തി​ക​ച്ചും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം സൊ​സൈ​റ്റി​യി​ലെ സാ​മ്പ​ത്തി​ക വെ​ട്ടി​പ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നു ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്കു റി​മാ​ൻ​ഡ് ചെ​യ്തു.

2018 മേ​യ് മു​ത​ല്‍ ക​ഴി​ഞ്ഞ ജൂ​ണ്‍ വ​രെ​യു​ള്ള 13 മാ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വീ​ണ​യു​ടെ പ​രാ​തി​യി​ലാ​ണു കേ​സെ​ടു​ത്ത​ത്. വാ​യ്പ​യാ​യി ന​ല്‍​കി​യ ഒ​രു ല​ക്ഷം രൂ​പ​യ്ക്കു പ​ക​രം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കൂ​ടു​ത​ല്‍ പ​ണ​ത്തി​നാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റ് ന​ല്‍​കി​യ പ​രാ​തി​യി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു. സൊ​സൈ​റ്റി​യി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക വെ​ട്ടി​പ്പി​നെ​പ്പ​റ്റി സ​ഹ​ക​ര​ണ വ​കു​പ്പും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts