ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബി​എംഡ​ബ്ല്യു കാ​ര്‍ ക​ത്തി​ന​ശി​ച്ചു; പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ കണ്ടില്ലായിരുന്നെങ്കില്‍…

അ​ടൂ​ര്‍: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബി​എം​ഡ​ബ്ല്യു കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.
അ​ടൂ​ര്‍ – ശാ​സ്താം​കോ​ട്ട റോ​ഡി​ല്‍ താ​ഴ​ത്തു​മ​ണ്‍ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള കൊ​ടും​വ​ള​വി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ര്‍. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

പി​ന്നാ​ലെ എ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ കാ​റി​നു പി​ന്നി​ല്‍ തീ ​ക​ണ്ട് ത​ട​ഞ്ഞു​നി​ര്‍​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി നി​മി​ഷ​ങ്ങ​ള്‍​ക്ക​കം തീ ​ആ​ളി​പ്പ​ട​ര്‍​ന്നു കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

Related posts

Leave a Comment