അടിച്ചിറയിൽ അടി തെറ്റിക്കാൻ കുഴിയുണ്ട് ! എം സി റോഡിലെ കുഴികളിൽ വീണ് അപകടം ഉണ്ടാകുന്നത് പതിവാകുന്നു; പ്രതിഷേധിച്ച് നാട്ടുകാർ

ഏ​റ്റു​മാ​നൂ​ർ: എം ​സി റോ​ഡി​ൽ തെ​ള്ള​കം അ​ടി​ച്ചി​റ ഭാ​ഗ​ത്തെ കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്താ​ണ് അ​ടി​ച്ചി​റ ജം​ഗ്ഷ​നു സ​മീ​പം കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ചെ​റി​യ വ​ള​വോ​ടു കൂ​ടി​യ സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ഭീഷണി​യാ​ണ് ഇതുണ്ടാ​ക്കു​ന്ന​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ വേ​ഗ​ത്തിൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ഴി​യി​ൽ ചാ​ടു​ന്പോ​ൾ നി​യ​ന്ത്ര​ണം വി​ടു​ന്ന​തും പ​തി​വാ​ണ്.

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന റോ​ഡ് ആ​യ​തി​നാ​ൽ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നുപോ​കു​ന്ന​ത്. എ​ന്നാ​ൽ കെ ​എ​സ് ടി ​പി യു​ടെ റോ​ഡ് നി​ർ​മാണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കെ ​എ​സ് ടി ​പി യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​യി​ൽ ടാ​ർ ഒ​ഴി​ച്ച് മെ​റ്റൽ നി​ര​ത്തി​യെ​ങ്കി​ലും പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ച്ച​തോ​ടെ റോ​ഡി​ൽ പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​ഫ്ള​ക്ട​റു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റ്റു​മാ​നൂ​ർ ടൗ​ണി​ലും റോ​ഡ് ത​ക​ർ​ന്നി​രു​ന്നു. അ​ന്ന് ടാ​റിം​ഗ് പൊ​ളി​ച്ച് മാ​റ്റി​യ ശേ​ഷം ത​റ​യോ​ടു​ക​ൾ നി​ര​ത്തി​യാ​ണ് റോ​ഡ് ന​ന്നാ​ക്കി​യ​ത്. ത​വ​ള​ക്കു​ഴി ജം​ഗ്ഷ​നി​ൽ റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്ന് അ​ഗാ​ധ​മാ​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച റോ​ഡു​ക​ൾ പ​ണി പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷം തി​ക​യും മു​ൻ​പ് ഇ​ത്ത​ര​ത്തി​ൽ റോഡ് ത​ക​ർ​ന്ന​തിൽ നാ​ട്ടു​കാ​ർ ക​ടു​ത്ത അ​മ​ർ​ഷം രേ​ഖ​പ്പെ​ടുത്തി. റോ​ഡ് എ​ത്ര​യും വേ​ഗം പു​ന​ർ നി​ർമിക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts