കുടുംബത്തിനെതിരേ കൂടോത്രം ചെയ്‌തെന്നു സംശയം ! കൗമാരക്കാരന്‍ അമ്മായിയെ വെട്ടിക്കൊന്നു; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കുടുംബത്തിനേതിരേ കൂടോത്രം ചെയ്‌തെന്ന് ആരോപിച്ച് പതിനേഴുകാരന്‍ സ്വന്തം അമ്മായിയെ വെട്ടിക്കൊന്നു. പാടത്ത് പണിയെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീയെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒഡീഷയിലെ കിയോജര്‍ ജില്ലയിലെ ഗായല്‍മുണ്ടയിലാണ് സംഭവം നടന്നത്. വീടിന് സമീപം കൂടോത്രപരമായ പൂജകള്‍ ഇവര്‍ ചെയ്‌തെന്നാണ് പയ്യന്‍ കൊലപാതകത്തിനു കാരണമായി പറയുന്നത്.

തന്റെ കുടുംബത്തിനെതിരേ ഇവര്‍ മന്ത്രവാദം ചെയ്യുന്നു എന്ന് ഈ കുട്ടി മുമ്പ് പല പ്രാവശ്യം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അമ്മായി നിഷേധിച്ചിരുന്നു. എന്നാല്‍ ഇവര്‍ പറഞ്ഞത് വിശ്വസിക്കാതിരുന്ന കുട്ടി ഏറെ നാളായി ഈ സ്ത്രീയെ കൊലപ്പെടുത്താന്‍ ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു. അരിവാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു.

Related posts