മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ശ​ല്യം ചെയ്തു; തെണ്ടാന്‍ പൊയ്ക്കൂടെ എന്ന് അവരോട് ചോദിച്ചു; എം. സി. ദത്തന്‍

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് തെ​ണ്ടാ​ൻ പൊ​യ്ക്കൂ​ടെ​യെ​ന്ന് താ​ന്‍ ചോ​ദി​ച്ചെ​ന്ന് സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ‌​മ ഉ​പ​ദേ​ഷ്ടാ​വ് എം.​സി ദ​ത്ത​ന്‍. 

ത​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് പ​ല ത​വ​ണ പ​റ​ഞ്ഞി​ട്ടും പി​ന്നാ​ലെ ന​ട​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ശ​ല്യം ചെ​യ്യു​ക ആ​യിരു​ന്നെ​ന്നും എം.​സി ദ​ത്ത​ന്‍ പ​റ​ഞ്ഞു. 

സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ൽ ക​ട​ക്കാ​ൻ പോ​ലീ​സു​കാ​ർ വി​സ​മ്മ​തി​ച്ചു. എ​ന്നാ​ൽ  ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് കാ​ണി​ച്ച​പ്പോ​ള്‍ പൊ​ലീ​സു​കാ​ര്‍ ക​ട​ത്തി​വി​ട്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​പ​രോ​ധ സ​മ​ര​ത്തി​നി​ടെ സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ എ​ത്തി​യ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വ് എം.​സി ദ​ത്ത​നെ പോ​ലീ​സ് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. 

മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ​യാ​ണ് എം.​സി ദ​ത്ത​നെ പോ​ലീ​സ് ത​ട​ഞ്ഞ​ത്. എ​ന്നാ​ൽ പി​ന്നീ​ട് മ​ന​സി​ലാ​യ​തോ​ടെ അ​ക​ത്തേ​ക്ക് ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ കു​റി​ച്ച് ചോ​ദി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് അ​ദ്ദേ​ഹം മോ​ശ​മാ​യി സം​സാ​രി​ച്ചു. നിങ്ങൾക്കൊന്നും വേറൊരു പ‌ണിയുമില്ലേ? ഇതിലും ഭേദം തെ​ണ്ടാ​ന്‍ പൊ​യ്ക്കൂ​ടെ​യെ​ന്നാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് എം.സ്.ദത്തൻ ചോദിച്ചത്. 

Related posts

Leave a Comment