കാ​ക്ക​നാ​ട്ടെ എം​ഡി​എം​എ കേ​സ് ; ഫ​ണ്ട് ന​ൽ​കു​ന്ന​ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളോ?


കൊ​ച്ചി: കാ​ക്ക​നാ​ട്ടെ ഫ്ളാ​റ്റി​ൽ​നി​ന്നും മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്കു ഫ​ണ്ട് ന​ൽ​കു​ന്ന​ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളെ​ന്നു സൂ​ച​ന. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണു ഇ​പ്പോ​ൾ എ​ക്സൈ​സ് ക്രൈ​ബ്രാ​ഞ്ച് ന​ട​ത്തു​ന്ന​ത്.

ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ കൊ​ച്ചി​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ചെ​യ്തു. നേ​ര​ത്തെ​യും നി​ര​വ​ധി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളെ ചോ​ദ്യം​ചെ​യ്തു വി​ട്ട​യ​ച്ചി​രു​ന്നു. പ്ര​തി​ക​ളു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ​യാ​ണു നി​ല​വി​ല്‍ ചോ​ദ്യം​ചെ​യ്യു​ന്ന​തെ​ന്നാ​ണു വി​വ​രം.

അ​തി​നി​ടെ, മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ഡ​ബി​ള്‍ റോ​ള്‍ ക​ളി​ച്ച യു​വാ​വ് ഒ​ളി​വി​ലാ​ണെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. എ​ക്‌​സൈ​സി​ന് മു​ന്നി​ല്‍ ഇ​ന്‍​ഫോ​ര്‍​മ​റാ​യി നി​ല്‍​ക്കു​ക​യും അ​വ​സ​രം കി​ട്ടി​യ​പ്പോ​ള്‍ മ​യ​ക്കു​മ​രു​ന്നു​മാ​യി മു​ങ്ങാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല​ത്രേ.

ഇ​യാ​ളെ എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് പി​ടി​ച്ചെ​ങ്കി​ലും ഇ​ന്‍​ഫോ​ര്‍​മ​ര്‍ ആ​യ​തി​നാ​ല്‍ അ​റ​സ്റ്റ് ചെ​യ്യാ​തെ വി​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചും എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related posts

Leave a Comment