നാ​ല് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി; വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​കും

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ നാ​ല് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. തൊ​ടു​പു​ഴ അ​ൽ അ​സ​ർ, വ​യ​നാ​ട് ഡി​എം, പാ​ല​ക്കാ​ട് പി​കെ ദാ​സ്, വ​ർ​ക്ക​ല എ​സ്ആ​ർ എ​ന്നീ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി.

ഈ ​കോ​ള​ജു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ നേരത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ന്നാ​ണ് ഹൈ​ക്കോ​ട​തി പ്ര​വേ​ശ​ന അ​നു​മ​തി ന​ൽ​കി​യ​ത്. പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര വ്യ​ക്ത​മാ​ക്കി.

ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും നാ​ല് കോ​ള​ജു​ക​ളും പാ​ലി​ച്ചി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തോ​ടെ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

550 സീ​റ്റു​ക​ളി​ലാ​ണ് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു വ​ർ​ഷം ന​ഷ്ട​മാ​കും.

Related posts