അങ്ങനെ ചെയ്യാൻ പാടില്ലാത്തത്…! സി​ഡി​പി​ഒ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് യാ​ത്ര​യ​യ​പ്പ്; അങ്കണ​വാ​ടി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​ത് വി​വാ​ദ​ത്തി​ൽ

മു​ക്കം: സി​ഡി​പി​ഒ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​വാ​ൻ ച​ട്ട​വി​രു​ദ്ധ​മാ​യി അം​ഗ​ന​വാ​ടി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി. ഇ​ന്ന് സ​ർ​വി​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് പ്രൊ​ജ​ക്ട് ഓ​ഫി​സ​ർ സു​ല​ജ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​വാ​നാ​ണ് നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം അ​വ​ധി ന​ൽ​കി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​ക്ക് മു​ക്കം ഇഎംഎ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യാ​ത്ര​യയ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ബ​ന്ധ​പ്പെ​ട്ട സൂ​പ്ര​വൈ​സ​ർ മു​ഖേ​ന​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മു​ക്കം പ്രൊ​ജ​ക്ടി​ൽ​പെ​ടു​ന്ന മു​ക്കം ന​ഗ​ര​സ​ഭ, കാ​ര​ശേരി, ചാ​ത്ത​മം​ഗ​ലം, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അങ്കണ​വാ​ടി​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ര​ണ്ട് മ​ണി മു​ത​ൽ അ​വ​ധി ന​ൽ​കി​യ​ത്. അങ്കണ​വാ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ​യാ​ണ്. അങ്കണവാ​ടി​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ൽ 300 ദി​വ​സം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് സാ​മൂ​ഹ്യക്ഷേ​മ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ദേ​ശി​ക അ​വ​ധി​ക​ൾ അങ്കണ​വാ​ടി​ക​ൾ​ക്ക് ബാ​ധ​ക​മാ​ക്കി​യാ​ൽ അങ്കണ​വാ​ടി​ക​ളി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ല്ലാ​തെ അ​വ​ധി അ​നു​വ​ദി​ക്ക​രു​തെന്നുമാ​​ണ് സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.

ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ക്കു​ന്ന പ്രാ​ദേ​ശി​ക അ​വ​ധി​ക​ൾ, സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന വി​ശേ​ഷ അ​വ​ധി​ക​ൾ എ​ന്നി​വ അം​ഗ​ന​വാ​ടി​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന വ്യ​വ​സ്ഥ​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തെ​ല്ലാം കാ​റ്റി​ൽ​പ​റ​ത്തി​യാ​ണ് ഇ​ന്ന​ലെ അ​വ​ധി ന​ൽ​കി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.

Related posts