ലോഹിതദാസിന്‍റെ മുടങ്ങിയ ചെമ്പട്ട്;  ഫോട്ടോഗ്രാഫർ ജ​യ​പ്ര​കാ​ശ് പ​യ്യ​ന്നൂ​ർ പ​ക​ർ​ത്തി​യ മീരാ ജാസ്മിന്‍റെ വെ​ളി​ച്ച​പ്പാ​ടി​ന്‍റെ വേ​ഷം വൈറലാകുന്നു



സി​നി​മ​യ്ക്ക് ലോ​ഹി​ത​ദാ​സ് ന​ൽ​കി​യ സ​മ്മാ​ന​മാ​ണ് മീ​ര ജാ​സ്മി​ൻ. 2001ൽ ​റി​ലീ​സ് ചെ​യ്ത സൂ​ത്ര​ധാ​ര​നി​ലൂ​ടെ​യാ​ണ് മീ​ര ജാ​സ്മി​ൻ വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ ക​സ്തൂ​രി​മാ​ൻ, ച​ക്രം എ​ന്നീ സി​നി​മ​ക​ളി​ലും ലോ​ഹി​ത​ദാ​സി​നൊ​പ്പം മീ​ര പ്ര​വ​ർ​ത്തി​ച്ചു. മീ​ര​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി ‘ചെ​മ്പ​ട്ട്’ എ​ന്നൊ​രു സി​നി​മ​യും ലോ​ഹി പ​ദ്ധ​തി​യി​ട്ടി​രു​ന്നു.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വും തു​ട​ങ്ങി. പ​ക്ഷേ ആ ​ചി​ത്രം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി.ചെ​മ്പ​ട്ട് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഫൊ​ട്ടോ​ഗ്രാ​ഫ​റാ​യ ജ​യ​പ്ര​കാ​ശ് പ​യ്യ​ന്നൂ​ർ പ​ക​ർ​ത്തി​യ മീ​ര ജാ​സ്മി​ന്‍റെ ചി​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ചു​വ​ന്ന പ​ട്ടു​സാ​രി​യു​ടു​ത്ത് കൈ​യി​ൽ വാ​ളും അ​ര​പ്പ​ട്ട​യും കി​ലു​ക്കി ഉ​റ​ഞ്ഞു​തു​ള്ളു​ന്ന വെ​ളി​ച്ച​പ്പാ​ടി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മീ​ര ചി​ത്ര​ങ്ങ​ളി​ൽ.

മീ​ര​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്ന ലോ​ഹി​ത​ദാ​സി​നെ​യും കാ​ണാം. ലോ​ഹി​യേ​ട്ട​ന്‍റെ ന​ട​ക്കാ​തെ പോ​യ സി​നി​മ​യാ​യി​രു​ന്നു ചെ​മ്പ​ട്ട്. മീ​രാ​ജാ​സ്മി​ൻ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച സി​നി​മ​യാ​യി​രു​ന്നു.

എ​ന്തോ കാ​ര​ണ​ത്താ​ൽ സി​നി​മ ന​ട​ന്നി​ല്ല. ര​ണ്ട്‌ ദി​വ​സം കൊ​ടു​ങ്ങ​ലൂ​ർ ഉ​ത്സ​വ​ത്തി​ന് ഷൂ​ട്ടിം​ഗ് ന​ട​ന്നി​രു​ന്നു.​അ​ന്ന് ഞാനാ‌​ണ് ഫി​ലി​മി​ൽ ആ ​ഫോ​ട്ടോ എ​ടു​ത്ത​ത്. ചെ​മ്പ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ജ​യ​പ്ര​കാ​ശ് കു​റി​ച്ചു.

പി​ജി

Related posts

Leave a Comment