നമോ ആപ്പ് വഴി നല്‍കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും! 15,000 കേന്ദ്രങ്ങളിലൂടെ സംവാദം; ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് ഒന്നരക്കോടിയോളം ആളുകള്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ മെഗാ വീഡിയോ കോണ്‍ഫറന്‍സ്

ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായുള്ള മെഗാ വീഡിയോ കോണ്‍ഫറന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തും. ചരിത്ര സംഭവമാകാന്‍ ഒരുങ്ങുന്ന കോണ്‍ഫറന്‍സ് വ്യാഴാഴ്ച പന്ത്രരയ്ക്കാണ് നടത്തുക. ചരിത്രത്തില്‍ ആദ്യമായാണ് ഒരുകോടിയിലധികം ആളുകളുമായി ഒരേ സമയത്ത് ഒരു രാഷ്ട്രത്തലവന്‍ സംവദിക്കുന്നത്.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, വൊളന്റിയര്‍മാര്‍ എന്നിവരുമായി 15,000 കേന്ദ്രങ്ങളിലൂടെയാണ് പ്രധാനമന്ത്രി സംവദിക്കുന്നത്. കേരളത്തില്‍ 180 കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയുടെ മെഗാസംവാദത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

ഒന്നരക്കോടിയോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടി ലോക റെക്കോര്‍ഡാകുമെന്നാണ് ബിജെപിയുടെ അവകാശവാദം. നമോ ആപ് വഴി നല്‍കുന്ന ചോദ്യങ്ങള്‍ തിരഞ്ഞെടുത്താകും മോദി മറുപടി പറയുക. നിലവിലെ രാജ്യത്തിന്റെ അവസ്ഥ അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം രാജ്യം ഇത്രയും നിര്‍ണായകമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കേണ്ടതിന്റെ കാര്യമെന്താണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.

Related posts