സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ടു! വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് കൈ​യൊ​ഴി​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ല്‍; രണ്ടുകുട്ടികളുടെ അമ്മയായ യുവതിക്ക്‌ സംഭവിച്ചത് ഇങ്ങനെ…

കാ​ഞ്ഞ​ങ്ങാ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കു​ടും​ബി​നി​യാ​യ യു​വ​തി​യെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം കൈ​യൊ​ഴി​ഞ്ഞ യു​വാ​വ് അ​റ​സ്റ്റി​ല്‍.

ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ സ​ന്ദീ​പി(29)​നെ​യാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം​വി​ടാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യെ ഇ​യാ​ള്‍ നേ​ര​ത്തേ പ​ല​വ​ട്ടം വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ലും റാ​ണി​പു​ര​ത്തും എ​ത്തി​ച്ചി​രു​ന്നു.

കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് ഇ​യാ​ള്‍​ക്കൊ​പ്പം ജീ​വി​ക്കാ​ന്‍ സ​ന്ന​ദ്ധ​യാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി എ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​തി​ന് ത​യാ​റാ​കാ​തെ ഇ​യാ​ള്‍ കൈ​യൊ​ഴി​ഞ്ഞ​പ്പോ​ള്‍ യു​വ​തി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശേ​ഷം ഇ​യാ​ള്‍ സ്ഥ​ലം​വി​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ന്ദീ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment