മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലും ഇ​ടം പി​ടി​ച്ച നാ​യി​ക! മേ​ഘ്ന​യു​ടെ ഹ​ൽ​ദി ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​വു​ന്നു

മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലും ഇ​ടം പി​ടി​ച്ച നാ​യി​ക​യാ​യ മേ​ഘ്ന രാ​ജ് വി​വാ​ഹി​ത​യാ​വു​ക​യാ​ണെ​ന്ന വാ​ർ​ത്ത അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. തെ​ലു​ങ്ക് താ​ര​മാ​ണെ​ങ്കി​ലും മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം താ​ര​മാ​യാ​ണ് താ​ര​ത്തെ പ​ല​രും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. വി​കെ പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത ബ്യൂ​ട്ടി​ഫു​ളി​ലൂ​ടെ​യാ​ണ് താ​രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

നേ​ര​ത്തെ​യും മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ക​രി​യ​ർ ബ്രേ​ക്ക് ന​ൽ​കി​യ സി​നി​മ​യാ​ണി​ത്. ചി​ത്ര​ത്തി​ലെ ആ​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും മ​ഴ​നീ​ർ​ത്തു​ള്ളി​ക​ൾ എ​ന്ന ഗാ​ന​വും അ​ത്ര പെ​ട്ടെ​ന്നൊ​ന്നും മ​റ​ക്കാ​നാ​വി​ല്ല.

മേ​ഘ്ന​യു​ടെ വി​വാ​ഹ​മാ​ണ് മേ​യ് ര​ണ്ടി​നാണ്. വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഹ​ൽ​ദി ആ​ഘോ​ഷ​ത്തി​നി​ട​യി​ലെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ന്ന​ഡ താ​ര​മാ​യ ചി​ര​ഞ്ജീ​വി സ​ർ​ജ​യെ​യാ​ണ് താ​രം വി​വാ​ഹം ചെ​യ്യു​ന്ന​ത്. ക​ന്ന​ഡ സി​നി​മാ​ലോ​ക​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളും സു​പ്ര​ധാ​ന​മാ​യൊ​രു താ​ര​വി​വാ​ഹ​മാ​ണ് ന​ട​ക്കാ​ൻ പോ​വു​ന്ന​ത്.

ചി​ര​ഞ്ജീ​വി സ​ർ​ജ​യും മേ​ഘ്ന​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ​യും പ്ര​ച​രി​ച്ചി​രു​ന്നു. നി​ര​വ​ധി ത​വ​ണ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​വ​രാ​ണ് ഇ​രു​വ​രും.

നീ​ണ്ട പ​ത്തു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​വു​ന്ന​ത്. ഒ​ര​ർ​ഥ​ത്തി​ൽ പ​റ​ഞ്ഞാ​ൽ ഗോ​സി​പ്പു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ താ​ര​വി​വാ​ഹം കൂ​ടി​യാ​ണ് ന​ട​ക്കാ​ൻ പോ​വു​ന്ന​ത്. വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത യ​ക്ഷി​യും ഞാ​നും എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മേ​ഘ്ന മ​ല​യാ​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. സി​നി​മ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും മേ​ഘ്ന​യ്ക്ക് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് പി​ന്നീ​ട് ല​ഭി​ച്ച​ത്.

ബ്യൂ​ട്ടി​ഫു​ൾ, മെ​മ്മ​റീ​സ്, റെ​ഡ് വൈ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ താ​ര​ത്തി​ന്‍റെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ന​രേ​നൊ​പ്പം ഹ​ല്ലേ​ലു​യ്യ, സ​ജി​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്ത സീ​ബ്രാ​വ​ര​ക​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് താ​രം ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച​ത്.​വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ഹ​ൽ​ദി ആ​ഘോ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ട​ന്ന​ത്.

ച​ട​ങ്ങി​നി​ട​യി​ലെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചു​വ​ന്ന ഡ്ര​സി​ൽ അ​തീ​വ സു​ന്ദ​രി​യാ​യു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി​ട്ടു​ണ്ട്.

വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹ നി​ശ്ച​യം ന​ടന്ന​ത്. വി​വാ​ഹ നി​ശ്ച​യ​ത്തി​നി​ട​യി​ലെ ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. വി​വാ​ഹ ശേ​ഷ​വും സി​നി​മ​യി​ൽ തു​ട​രു​മെ​ന്ന് മേ​ഘ്ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts