പൗരബോധം എന്നത് ഒരു മനുഷ്യന് ഏറ്റവും വേണ്ട ഗുണങ്ങളിൽ ഒന്നാണ്. നിരത്തിൽ യാത്ര ചെയ്താലും പൊതു സമൂഹത്തിനു മുൻപിൽ ചെന്നാലുമെല്ലാം ഇത് നമ്മൾ പാലിക്കേണ്ട ഒന്നാണ്. ഇന്ത്യയിലെ പൊതുസ്ഥലങ്ങളിലെ വൃത്തിക്കുറവിനെ കുറിച്ചും ആളുകൾക്ക് പൗരബോധം കുറവാണ് എന്നതിനെ കുറിച്ചും പലപ്പോഴും വലിയ ചർച്ചകൾ നടക്കാറുണ്ട്. അത്തരമൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ശ്രീലങ്കയിൽ പോയപ്പോഴുണ്ടായ അനുഭവവും ഇന്ത്യയെ താരതമ്യപ്പെടുത്തിയുമുള്ളൊരു വീഡിയോ ആണ് ഇത്. മെഹക് എന്ന ഇൻഫ്ലുവൻസർ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീലങ്ക ഒരു ചെറിയ രാജ്യമായിരുന്നിട്ട് കൂടിയും ഇന്ത്യയെക്കാൾ എന്ത് വൃത്തിക്കാണ് അവിടെയുള്ള ആളുകൾ അവിടം നോക്കുന്നത്.
‘ശ്രീലങ്ക എന്നെ ശരിക്കും ലജ്ജിപ്പിച്ചു എന്ന് പറയാതെ വയ്യ. ഇന്ത്യയെക്കാൾ എത്രയോ ചെറിയ രാജ്യമാണ്, സാമ്പത്തികമായി തകർന്ന അവസ്ഥയിലാണവർ. എന്നിട്ടും അവിടുത്തെ കടൽതീരങ്ങൾ വൃത്തിയുള്ളതാണ് എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് മെഹക് പറഞ്ഞു.
ഒരൊറ്റ പ്ലാസ്റ്റിക് കുപ്പിയോ കവറോ പോലും അവിടെ കാണാനില്ല. കൂടുതൽ വിഭവങ്ങളും കൂടിയ സമ്പദ്വ്യവസ്ഥയുമുള്ള നമ്മൾ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പരാജയമാകുന്നത്? ഇതൊരു യൂറോപ്യൻ രാജ്യവുമായുള്ള താരതമ്യമല്ല, നമ്മളെപ്പോലെയുള്ള ഒരു വികസ്വര രാജ്യമാണ് ശ്രീലങ്ക. പണമല്ല, മറിച്ച് നമ്മുടെ മനോഭാവമാണ് മാറേണ്ടതെന്ന സത്യം അംഗീകരിച്ചേ മതിയാകൂ’ എന്നാണ് മെഹക് പറയുന്നത്.
