ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തെ പുകഴ്ത്തി ജർമൻ സഞ്ചാരി. ഫിലിപ്പ് എന്ന യുവാവാണ് ഇന്ത്യയിലെ ക്യുആർ കോഡ് വഴിയുള്ള പണമിടപാടുകളെ പ്രശംസിച്ചിരിക്കുന്നത്. ‘നിങ്ങൾ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി.
ക്ഷേത്രങ്ങളിലോ ബസാറുകളിലോ ടാക്സിയിലോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് ഇങ്ങനെ പണം നൽകാം എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് യുവാവ് പറഞ്ഞു. റിയൽ ഡിജി ഇന്ത്യ എന്നാണ് ഫിലിപ് ഇന്ത്യയെ വിശേഷിപ്പിച്ചത്. ക്ഷേത്രത്തിലോ കടകളിലും യാത്രയിലുമൊക്കെ തനിക്ക് ഏറ്റവും കൂടുതൽ ഉപകാരമുണ്ടായത് ഡിജിറ്റൽ പേയ്മെന്റ് മൂലമാണെന്ന് ഫിലിപ് പറഞ്ഞു.
യുവാവിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ചെറിയ തട്ടുകടകൾ മുതൽ വലിയ കടകൾ വരെയും യുപിഐ സ്വീകരിക്കുന്നത് വളരെ നല്ല കാര്യമായിട്ടാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.
