കൊ​​ടു​​ത്താ​​ൽ കൊ​​ച്ചി​​യി​​ലും!

കൊ​​ച്ചി: ‘കൊ​​ടു​​ത്താ​​ൽ കൊ​​ല്ല​​ത്തും കി​​ട്ടു​​’ മെ​​ന്ന് അ​​റി​​യാ​​ത്ത​​വ​​രാ​​യി​​രു​​ന്നു മെ​​ൽ​​ബ​​ണ്‍ സി​​റ്റി​​ക്കാ​​ർ. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​വ​​ർ ലാ​​ലി​​ഗ വേ​​ൾ​​ഡ് ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡി യത്തിൽവച്ച് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ വ​​ല​​യി​​ൽ കൊ​​ടു​​ത്ത​​ത് ആ​​റു ഗോ​​ൾ. ര​​ണ്ടു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം ഇ​​ന്ന​​ലെ ജി​​റോ​​ണ​​യ്ക്കെ​​തി​​രേ അതേ മൈതാനത്ത് ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ മെ​​ൽ​​ബ​​ണ്‍​കാ​​ർ​​ക്കും കി​​ട്ടി അ​​ത്ര​​ത​​ന്നെ.

സ്പാ​​നി​​ഷ് ലാ​​ലി​​ഗ ക്ല​​ബ്ബി​​നെതിരേ 6-0ന്‍റെ തോ​​ൽ​​വി മെ​​ൽ​​ബ​​ണ്‍ സി​​റ്റി എ​​ഫ്സി നേ​​രി​​ട്ടു. ഫ​​ല​​ത്തി​​ൽ കൊ​​ടു​​ത്താ​​ൽ കൊ​​ച്ചി​​യി​​ലും കി​​ട്ടു​​മെ​​ന്ന അ​​വ​​സ്ഥ! ലാ​​ലി​​ഗ വേ​​ൾ​​ഡ് പ്രീ ​​സീ​​സ​​ണ്‍ ഫു​​ട്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നെ ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ മെ​​ൽ​​ബ​​ണ്‍ സി​​റ്റി എ​​ഫ്സി​​യെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ നി​​ലം​​പ​​രി​​ശാ​​ക്കി ജി​​റോ​​ണ എ​​ഫ്സി.

4-3-3 ഫോ​​ർ​​മേ​​ഷ​​നി​​ൽ ജി​​റോ​​ണ എ​​ഫ്സി ക​​ള​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൽ മെ​​ൽ​​ബ​​ണ്‍ സി​​റ്റി​​യെ 4-2-2-1 ശൈ​​ലി​​യി​​ലാ​​ണ് കോ​​ച്ച് വാ​​ര​​ണ്‍ ജോ​​യ്സ് ഇ​​റ​​ക്കി​​യ​​ത്. ആ​​ദ്യ​​മി​​നി​​റ്റു​​ക​​ളി​​ൽ ഒ​​പ്പ​​ത്തി​​നൊ​​പ്പം നി​​ന്നു​​വെ​​ങ്കി​​ലും പി​​ന്നീ​​ട് മെ​​ൽ​​ബ​​ണ്‍ സി​​റ്റി​​ക്കെ​​തി​​രേ ക​​ടു​​ത്ത ആ​​ക്ര​​മ​​ണ​​മു​​റ​​ക​​ളാ​​ണ് ജി​​റോ​​ണ പു​​റ​​ത്തെ​​ടു​​ത്ത​​ത്. നാ​​ലാം മി​​നി​​റ്റി​​ൽ ഹ​​ല്ലോ​​ര തൊ​​ടു​​ത്തു​​വി​​ട്ട പ​​ന്ത് വ​​ല​​യി​​ലെ​​ത്തി​​ക്കാ​​ൻ മ​​ക്ഗ്രീ ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും വി​​ഫ​​ല​​മാ​​യി. ര​​ണ്ടു കോ​​ർ​​ണ​​റു​​ക​​ൾ ഇ​​രു ടീ​​മു​​ക​​ൾ​​ക്കും ആ​​ദ്യ പ​​ത്തു​​മി​​നി​​റ്റു​​ള്ളി​​ൽ ല​​ഭി​​ച്ചു​​വ്ങ്കെി​​ലും ഗു​​ണ​​മു​​ണ്ടാ​​യി​​ല്ല.

എ​​ന്നാ​​ൽ, 11 -ാം മി​​നി​​റ്റി​​ൽ ക​​ളി​​യു​​ടെ ഗ​​തി​​മാ​​റ്റി ന​​ല്ലൊ​​രു മു​​ന്നേ​​റ്റ​​ത്തി​​ലൂ​​ടെ ജി​​റോ​​ണ ലീ​​ഡ് നേ​​ടി.​​ പെ​​റെ പോ​​ണ്‍​സ്് റി​​യേ​​റെ വ​​ല​​തു പാ​​ർ​​ശ്വത്തി​​ലൂ​​ടെ അ​​തി​​വേ​​ഗം മു​​ന്നേ​​റി പ​​ന്ത് ക്രി​​സ്റ്റ്യൻ പോ​​ർ​​ച്ചു​​ഗീ​​സ് ന​​ൽ​​കി.

പ​​ന്ത് കി​​ട്ടി​​യ ക്രി​​സ്റ്റ്യ​​ൻ മെ​​ൽ​​ബ​​ണ്‍ സി​​റ്റി പ്ര​​തി​​രോ​​ധ​​നി​​ര​​ക്കാ​​ര​​നെ ക​​ബ​​ളി​​പ്പി​​ച്ച ശേ​​ഷം പാ​​യി​​ച്ച ഷോ​​ട്ടി​​ലൂ​​ടെ ജി​​റോ​​ണ​​ക്ക് ആ​​ദ്യ​​ഗോ​​ൾ. പ​​ന്ത് തൊ​​ട്ടു​​പി​​ന്നാ​​ലെ 17 മി​​നി​​റ്റി​​ൽ ജി​​റോ​​ണ വീണ്ടും മെ​​ൽ​​ബ​​ണ്‍ സി​​റ്റി​​യു​​ടെ വ​​ല കു​​ലു​​ക്കി ര​​ണ്ടാം ഗോ​​ളും നേ​​ടി. ഇ​​ത്ത​​വ​​ണ​​യും പെ​​റെ പോ​​ണ്‍​സി​​ന്‍റെ​​യും ക്രി​​സ്റ്റ്യ​​ൻ പോ​​ർ​​ച്ചു​​ഗീ​​സി​​ന്‍റെ​​യും മു​​ന്നേ​​റ്റ​​ത്തി​​ലാ​​ണ് ജി​​റോ​​ണ ല​​ക്ഷ്യം ക​​ണ്ട​​ത്.

മൈ​​താ​​ന​​മ​​ധ്യ​​ത്തു​​നി​​ന്ന് പ​​ന്തു​​മാ​​യി മൂ​​ന്നേ​​റി​​യ പൈ​​റ പോ​​ണ്‍​സ് ബോ​​ക്സി​​ലേ​​ക്ക് ത​​ള്ളി​​ക്കൊ​​ടു​​ത്ത പ​​ന്ത് അ​​ഡ്വാ​​ൻ​​സ് ചെ​​യ്ത് ക​​യ​​റി​​യ മെ​​ൽ​​ബ​​ണ്‍ ഗോ​​ളി ഡീ​​ൻ ബൗ​​സെ​​യ്ൻ​​സി​​നെ നി​​ഷ്പ്ര​​ഭ​​നാ​​ക്കി ക്രി​​സ്റ്റ്യ​​ൻ വ​​ല​​യി​​ലേ​​ക്ക് ത​​ള്ളി​​യി​​ട്ടു. തു​​ട​​ർ​​ന്ന് ജി​​റോ​​ണ​​യു​​ടെ സ​​ർ​​വാ​​ധി​​പ​​ത്യ​​മാ​​യി​​രു​​ന്നു. പ​​ന്ത് കി​​ട്ടാ​​തെ മെ​​ൽ​​ബ​​ണ്‍ താ​​ര​​ങ്ങ​​ൾ മൈ​​താ​​ന​​ത്ത് ഉ​​ഴ​​റി​​യ​​പ്പോ​​ൾ മി​​ക​​ച്ച വിം​​ഗ് ആ​​ക്ര​​മ​​ണ​​ങ്ങ​​ളു​​മാ​​യി ജി​​റോ​​ണ ക​​ളം നി​​റ​​ഞ്ഞു.

24-ാം മി​​നി​​റ്റി​​ൽ മെ​​ൽ​​ബ​​ണ്‍ പ്ര​​തി​​രോ​​ധ​​ത്തെ ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ് ജി​​റോ​​ണ മു​​ന്നാം ഗോ​​ളും നേ​​ടി. വ​​ല​​തു​​വിം​​ഗി​​ൽ നി​​ന്ന് അ​​ദാ​​യ് ബെ​​നി​​റ്റ്സ് പോ​​സ്റ്റി​​ന് മു​​ന്നി​​ലേ​​ക്ക് ന​​ൽ​​കി​​യ പാ​​സ് മെ​​ൽ​​ബ​​ണ്‍ ഗോ​​ളി ക്ലി​​യ​​ർ ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പ​​ന്ത് കി​​ട്ടിയ ആ​​ന്‍റ​​ണി റൂ​​ബ​​ൻ ലൊ​​സാ​​നോ അ​​വ​​സ​​രം പാ​​ഴാ​​ക്കാ​​തെ വ​​ല​​യി​​ലേ​​ക്ക് പാ​​യി​​ച്ചു. തു​​ട​​ർ​​ന്നും ജി​​റോ​​ണ​​യു​​ടെ മു​​ന്നേ​​റ്റ​​മാ​​യി​​രു​​ന്നു. ഇ​​ട​​തു​​വ​​ല​​തു വിം​​ഗു​​ക​​ളി​​ൽ​​ക്കൂ​​ടി​​യാ​​യി​​രു​​ന്നു മു​​ന്നേ​​റ്റ​​ങ്ങ​​ളേ​​റെ​​യും. ക​​ഴി​​ഞ്ഞ​​ ക​​ളി​​യിൽ ബ്ലാ​​സ്റ്റേ​​ഴ്സി​​നെ​​തി​​രേ ഇ​​ര​​ട്ട​​ഗോ​​ൾ നേ​​ടി​​യ മ​​ക​​ഗ്രീ​​ക്ക് സ​​ഹ​​താ​​ര​​ങ്ങ​​ളി​​ൽനി​​ന്നു മി​​ക​​ച്ച പി​​ന്തു​​ണ ല​​ഭി​​ക്കാ​​തി​​രു​​ന്ന​​ത് മു​​ന്നേ​​റ്റ​​ങ്ങ​​ളെ ബാ​​ധി​​ച്ചു.

ജി​​റോ​​ണ​​യു​​ടെ ക്രി​​സ്റ്റ്യ​​ൻ പോ​​ർ​​ച്ചു​​ഗീ​​സും പെ​​രേ പോ​​ണ്‍​സും മി​​ക​​ച്ച മു​​ന്നേ​​റ്റ​​ങ്ങ​​ളു​​മാ​​യി മെ​​ൽ​​ബ​​ണ്‍ പ്ര​​തി​​രോ​​ധ​​ത്തെ നി​​ര​​ന്ത​​രം പ​​രീ​​ക്ഷി​​ച്ചെ​​ങ്കി​​ലും ആ​​ദ്യ പ​​കു​​തി​​യി​​ൽ കൂ​​ടു​​ത​​ൽ ഗോ​​ൾ നേ​​ടാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ഇ​​തി​​നി​​ടെ ഒ​​രി​​ക്ക​​ൽ മാ​​ത്ര​​മാ​​ണ് മെ​​ൽ​​ബ​​ണ്‍ സി​​റ്റി താ​​ര​​ങ്ങ​​ൾ​​ക്ക് ജി​​റോ​​ണ ഗോ​​ളി​​യെ പ​​രീ​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ത്.

43-ാം മി​​നി​​റ്റി​​ൽ ന​​ല്ലൊ​​രു മു​​ന്നേ​​റ്റ​​ത്തി​​നൊ​​ടു​​വി​​ൽ ഫൊ​​ർ​​ന​​റോ​​ലി പ​​ന്തു​​മാ​​യി ജി​​റോ​​ണ ബോ​​ക്സി​​ൽ പ്ര​​വേ​​ശി​​ച്ച് ഷോ​​ട്ട് ഉ​​തി​​ർ​​ത്തെ​​ങ്കി​​ലൂം നേ​​രി​​യ വ്യ​​ത്യാ​​സ​​ത്തി​​ൽ പോ​​സ്റ്റി​​നെ ഉ​​ര​​സി പ​​ന്ത് പു​​റ​​ത്തു​​പോ​​യി. ര​​ണ്ടാം പ​​കു​​തി​​യി​​ലും മി​​ക​​ച്ച മു​​ന്നേ​​റ്റം തു​​ട​​ർ​​ന്ന ജി​​റോ​​ണ​​ക്ക് മു​​ന്പി​​ൽ മെ​​ൽ​​ബ​​​​ണ്‍ സി​​റ്റി​​ക്ക് പി​​ടി​​ച്ചു നി​​ൽ​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. തു​​ട​​ർ​​ച്ച​​യാ​​യ മു​​ന്നേ​​റ്റ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ 51-ാം മി​​നി​​റ്റി​​ൽ അ​​വ​​ർ നാ​​ലാം ഗോ​​ളും നേ​​ടി.

സെ​​റാ​​നോ എ​​ടു​​ത്ത കോ​​ർ​​ണ​​ർ ന​​ല്ലൊ​​രു ഹെ​​ഡ്ഡ​​റി​​ലൂ​​ടെ യു​​വാ​​ൻ പെ​​ഡ്രോ ലോ​​പ്പ​​സ് വ​​ല​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 69-ാം മി​​നി​​റ്റി​​ൽ ജി​​റോ​​ണ അ​​ഞ്ചാം ഗോ​​ളും നേ​​ടി. ന​​ല്ലൊ​​രു മു​​ന്നേ​​റ്റ​​ത്തി​​നൊ​​ടു​​വി​​ൽ യോ​​ഹാ​​ൻ മാ​​നി​​യു​​ടെ ഷോ​​ട്ട് മെ​​ൽ​​ബ​​ണ്‍ ഗോ​​ളി ക​​യ്യി​​ലൊ​​തു​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും വ​​ഴു​​തി​​വീ​​ണു. ഓ​​ടി​​യെ​​ത്തി​​യ മെ​​ൽ​​ബ​​ണ്‍ സി​​റ്റി താ​​രം ക്ലി​​യ​​ർ ചെ​​യ്യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​ന് മു​​ന്പ് മാ​​നി ര​​ണ്ടാം ശ്ര​​മ​​ത്തി​​ൽ പ​​ന്ത് വ​​ല​​യി​​ലേ​​ക്ക് ത​​ട്ടി​​യി​​ട്ടു.

ജി​​റോ​​ണയുടെ ഭാ​​ഗ​​ത്തുനി​​ന്നും മു​​ന്നേ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​യെ​​ങ്കി​​ലും കൂ​​ടു​​ത​​ൽ ഗോ​​ളു​​ക​​ൾ പി​​റ​​ന്നി​​ല്ല. അ​​തേ​​സ​​മ​​യം മെ​​ൽ​​ബ​​ണ്‍​സി​​റ്റി​​ക്ക് കാ​​ര്യ​​മാ​​യി ജി​​റോ​​ണ ഗോ​​ളി​​യെ പ​​രീ​​ക്ഷി​​ക്കാ​​ൻ പോ​​ലും ക​​ഴി​​ഞ്ഞി​​ല്ല. ഒ​​ടു​​വി​​ൽ പ​​രി​​ക്ക് സ​​മ​​യ​​ത്ത് പെ​​ഡ്രോ പൊ​​റോ ഹെ​​ഡ​​റി​​ലൂ​​ടെ വ​​ല​​കു​​ലു​​ക്കി ആ​​റാം ഗോ​​ളും നേ​​ടി. ഇ​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ​​ൻ എ ​​ലീ​​ഗി​​ലെ ശ​​ക്ത​​രാ​​യ മെ​​ൽ​​ബ​​ണ്‍​സി​​റ്റി പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു.

വി.​​ആ​​ർ. ശ്രീ​​ജി​​ത്ത്

Related posts