കേരള പോലീസേ ഇനിയെങ്കിലും മാറിക്കൂടെ..! വാഹന പരിശോധനയ്ക്കിടെ വ​യോ​ധി​കനെ എസ്ഐ മർദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊ​ല്ലം: ഹെ​ല്‍​മ​റ്റ് വെ​യ്ക്കാ​തെ ബൈ​ക്കി​ല്‍ പി​ന്‍സീ​റ്റി​ല്‍ യാ​ത്ര ചെ​യ്ത വ​യോ​ധി​ക​നെ എസ്ഐ ബ​ല​മാ​യി ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ബാ​ല​പ്ര​യോ​ഗ​ത്തി​നി​ടെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ​ ക​മ്മീ​ഷ​നും കേ​സെ​ടു​ത്തു.

ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റിയിട്ടുണ്ട്.

ച​ട​യ​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ പ്ര​ബോ​ഷ​ൻ എ​സ്എെ ഷ​ജീ​മി​നെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ന് കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ലേ​ക്കാ​ണ് മാ​റ്റാ​ൻ റ ൂ​റ​ൽ എ​സ്പി ഉ​ത്ത​ര​വി​ട്ട​ത്.

ആ​ർ​എ​സ്പി ഇ​ട്ടി​വ ലോ​ക്ക​ൽ​ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി രാ​മാ​ന​ന്ദ​നെ​യാ​ണ് പോ​ലീ​സ് മ​ര്‍​ദി​ച്ച​ത്. അ​ടി​യേ​റ്റ രാ​മാ​ന​ന്ദ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ​യാ​ണ് രാ​മാ​ന​ന്ദ​നും സു​ഹൃ​ത്തും ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി ബൈ​ക്കി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഹെ​ല്‍​മ​റ്റ് ഇ​ല്ലാ​തി​രു​ന്ന ഇ​രു​വ​ര്‍​ക്കും ആ​യി​രം രൂ​പ പോ​ലീ​സ് പി​ഴ ഇ​ട്ടു.

എ​ന്നാ​ല്‍ ജോ​ലി​ക്കാ​യി പോ​കു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ ത​ങ്ങ​ളു​ടെ കൈ​വ​ശം തു​ക​യി​ല്ലെ​ന്നും ഇ​രു​വ​രും അ​റി​യി​ച്ചു.കോ​ട​തി​യി​ല്‍ പി​ഴ ഒ​ടു​ക്കാം എ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. 

ഈ ​സ​മ​യം എ​സ്ഐ ഇ​രു​വ​രു​ടെ​യും മൊ​ബൈ​ല്‍​ഫോ​ൺ ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​തു​കൊ​ടു​ക്കാ​തെ മാ​റി നി​ന്ന രാ​മാ​ന​ന്ദ​നെ ബ​ല​മാ​യി പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം വ​യോ​ധി​ക​നെ മ​ര്‍​ദി​ച്ച​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ കൂ​ടി പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.

റൂറ​ല്‍ ജി​ല്ല സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി ​വി​നോ​ദി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ട​യ്ക്ക​ലി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്ക് യാ​ത്രി​ക​നെ എ​റി​ഞ്ഞു​വീ​ഴ്ത്തി എ​ന്ന് ആ​രോ​പി​ച്ചു നാ​ട്ടു​കാ​ര്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ജ​ന​ങ്ങ​ളോ​ട് പോ​ലീ​സു​കാ​ര്‍ മാ​ന്യ​മാ​യി പെ​രു​മാ​റ​ണം എ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ ആ​ണ് ച​ട​യ​മം​ഗ​ല​ത്ത് വ​യോ​ധി​ക​ന്‍റെ ക​ര​ണ​ത്ത് അ​ടി​ക്കു​ക​യും ജീ​പ്പി​ലേ​ക്കു ത​ള്ളി​യി​ടു​ക​യും ചെ​യ്ത സം​ഭ​വം ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment