തെ​രു​വി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന മാ​ന​സി​ക​രോ​ഗി​ക​ളു​ടെ പു​ന​ര​ധി​വാ​സം താ​ളം തെ​റ്റു​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തെ​രു​വി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന മാ​ന​സി​ക​രോ​ഗി​ക​ളു​ടെ പു​ന​ര​ധി​വാ​സം താ​ളം തെ​റ്റു​ന്നു. സ​ര്‍​ക്കാ​രി​ന്റെ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കീ​ഴി​ല്‍ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം അ​ന്യ സം​സ്ഥാ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഗ​തി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞു ക​വി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ്, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ വ​ഴി നി​ര​വ​ധി പേ​രെ തെ​രു​വു​ക​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​ക​ളി​ലും താ​ല്‍​ക്കാ​ലി​ക സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ ദീ​ര്‍​ഘ​കാ​ല പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ഭാ​വം നി​ല​വി​ലു​ണ്ട്. തെ​രു​വി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ പോ​ലീ​സ് പ​ല​പ്പോ​ഴും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ടാ​റു​ണ്ട്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലും മ​റ്റും സൗ​ക​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് കൈ​യൊ​ഴി​യു​ക​യാ​ണ് പ​തി​വെ​ന്ന് പോ​ലീ​സും സ​ന്ന​ദ്ധ​സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​രും പ​റ​യു​ന്നു.

സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം.കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ തെ​രു​വു​ക​ളി​ലു​ള്ള​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. ഇ​തി​ല്‍ അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​ണ് ഏ​റെ​യും. ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട് മ​നോ​നി​ല തെ​റ്റി​യ​വ​രും അ​ക്ര​മ​വാ​സ​ന​യു​ള്ള​വ​രു​മൊ​ക്കെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​നു കീ​ഴി​ല്‍ സം​സ്ഥാ​ന​ത്ത് 1,500 ല​ധി​കം അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളാ​ണു​ള്ള​ത്.

ഇ​തി​ല്‍ 800 എ​ണ്ണം വൃ​ദ്ധ​സ​ദ​ന​ങ്ങ​ളും 700 എ​ണ്ണം 15 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പാ​ര്‍​പ്പി​ക്കാ​നു​ള്ള​തു​മാ​ണ്. സൈ​ക്കോ സോ​ഷ്യ​ല്‍ റീ​ഹാ​ബി​ലേ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ല്‍ പ​ല​തും അ​ഗ​തി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞു ക​വി​ഞ്ഞു. തെ​രു​വി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​രെ നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യും നി​ല​ച്ചു.
സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​ത്.

തെ​രു​വി​ല്‍ ക​ഴി​യു​ന്ന പ​ല​ര്‍​ക്കും ചി​കി​ത്സ​യി​ലൂ​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​നോ, ക​ണ്ടെ​ത്തി​യാ​ലും സ്വീ​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​കാ​ത്ത​തു​മാ​യ അ​വ​സ്ഥ​യു​ണ്ട്. ഇ​ത്ത​ര​ക്കാ​രെ ദീ​ര്‍​ഘ​കാ​ലം പാ​ര്‍​പ്പി​ച്ച് സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ആ​വ​ശ്യ​മാ​യ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ വ​ള​രെ പ​രി​മി​ത​മാ​ണ്. നി​ല​വി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ന​സി​കാ​രോ​ഗി​ക​ള്‍​ക്കാ​യി ഒ​രു വാ​ര്‍​ഡ് മാ​ത്ര​മാ​ണു​ള്ള​ത്.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന ചി​ല പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​തി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മു​ണ്ട്. മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ നേ​ടി​യ​വ​രു​ടെ സാ​മൂ​ഹി​ക പു​ന​ര​ധി​വാ​സം, തൊ​ഴി​ല്‍ പ​രി​ശീ​ല​നം, സ്വ​യം​പ​ര്യാ​പ്ത​ത എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​ക​ള്‍ ഇ​പ്പോ​ഴും പ​രി​മി​ത​മാ​ണ്.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ്‌​മൈ​ല്‍ പു​ന​ര​ധി​വാ​സ പ​ദ്ധ​തി വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഉ​ണ്ടെ​ങ്കി​ലും ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന ഫ​ണ്ട് കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കാ​ന്‍ മാ​റി​മാ​റി വ​രു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക് ക​ഴി​യാ​റു​മി​ല്ല.മാ​ന​സി​ക​രോ​ഗി​ക​ളു​ടെ പു​ന​ര​ധി​വാ​സം ചി​കി​ത്സ​യു​ടെ തു​ട​ര്‍​ച്ച​യാ​യ ഘ​ട​ക​മാ​ണ്. മ​രു​ന്നും കൗ​ണ്‍​സ​ലിം​ഗും മാ​ത്രം മ​തി​യാ​കി​ല്ല, സു​ര​ക്ഷി​ത​മാ​യ താ​മ​സം, തൊ​ഴി​ല്‍ പ​രി​ശീ​ല​നം, സാ​മൂ​ഹി​ക പി​ന്തു​ണ, തു​ട​ര്‍ നി​രീ​ക്ഷ​ണം എ​ന്നി​വ​യും അ​ത്യാ​വ​ശ്യ​മാ​ണ്. ഈ ​ഘ​ട​ക​ങ്ങ​ള്‍ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല​രും വീ​ണ്ടും തെ​രു​വ് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മ​നോ​രോ​ഗ വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment