ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; സം​സ്ഥാ​ന വ്യാ​പ​ക റെ​യ്ഡി​ല്‍ അ​റ​സ്റ്റി​ലാ​യ​ത് 368 പേ​ര്‍

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ അ​റ​സ്റ്റി​ലാ​യ​ത് 368 പേ​ര്‍. വി​വി​ധ​ത​ര​ത്തി​ലു​ള്ള നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് 340 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഈ ​കേ​സു​ക​ളി​ല്‍ എ​ല്ലാം കൂ​ടി മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എം​ഡി​എം​എ (0.549 കി.​ഗ്രാം), ക​ഞ്ചാ​വ് (16.7931 കി.​ഗ്രാം), ഹാ​ഷി​ഷ് ഓ​യി​ല്‍ (0.461 കി.​ഗ്രാം) ക​ഞ്ചാ​വ് ബീ​ഡി (220 എ​ണ്ണം) എ​ന്നി​വ പോ​ലീ​സ് ഇ​വ​രി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി.

സം​സ്ഥാ​നം ല​ഹ​രി മ​രു​ന്ന് മു​ക്ത​മാ​ക്കാ​നും ല​ഹ​രി വ്യാ​പ​ന​ത്തി​ന്റെ സ്രോ​ത​സ് ക​ണ്ടെ​ത്തി ത​ട​യു​ന്ന​തി​നു​മാ​യി ജൂ​ണ്‍ ര​ണ്ടി​നാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ : ദി ​നാ​ര്‍​കോ ഹ​ണ്ട് ആ​രം​ഭി​ച്ച​ത്.ല​ഹ​രി​മാ​ഫി​യ​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ര്‍​ക്കു​ക എ​ന്നി​വ​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ വ​ഴി കേ​ര​ള പോ​ലീ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ല​ഹ​രി വി​പ​ണ​നം ത​ട​യു​ന്ന​തി​നാ​യി 84 പോ​ലീ​സ് സ​ബ് ഡി​വി​ഷ​നു​ക​ളി​ല്‍ നാ​ലു വീ​തം സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം അ​ന്ത​ര്‍​സം​സ്ഥാ​ന ല​ഹ​രി​ക​ട​ത്തു ത​ട​യു​ന്ന​തി​നാ​യി അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലെ രാ​സ​ല​ഹ​രി ഉ​ണ്ടാ​ക്കു​ന്ന ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​ത്തി​പ്പു​കാ​രെ​യും സം​ഭ​ര​ണം ചെ​യ്യു​ന്ന​വ​രെ​യും പി​ടി​കൂ​ടും.

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളും ര​ണ്ടു കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ പ​രി​ധി​ക്കു​ള്ളി​ല്‍ വ​രും. ഇ​ഡി, ഡി​ആ​ര്‍​ഐ, ക​സ്റ്റം​സ് മു​ത​ലാ​യ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ സ​ഹാ​യ​വും തേ​ടും.ല​ഹ​രി വി​പ​ണ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ജ്ഞാ​ത​മാ​യി കൈ​മാ​റാ​ന്‍ ആ​പ്പു​ക​ളും വാ​ട്‌​സാ​പ്പ് ചാ​റ്റ്‌​ബോ​ട്ടു​ക​ളും അ​ട​ങ്ങു​ന്ന വി​പു​ല​മാ​യ ഡി​ജി​റ്റ​ല്‍ സ​ര്‍​വൈ​ല​ന്‍​സ് സം​വി​ധാ​ന​വും ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment