വ​ല്ലാ​ത്തൊ​രി​ഷ്ട​മാ​യി​പ്പോ​യ്..! മേ​ഴ്സി​ഡ​സ് ബെ​ൻ​സി​ന്കെ.​എ​ൽ-14 യു-2 ​എ​ന്ന ഇ​ഷ്ട​ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത് പ​ത്ത​ര ല​ക്ഷം രൂ​പ​യ്ക്ക്

mercedesകാ​സ​ർ​ഗോ​ഡ്: മേ​ഴ്സി​ഡ​സ് കാ​റി​ന് ഇ​ഷ്ട ന​ന്പ​ർ ലേ​ലം പോ​യ​ത് പ​ത്ത​ര​ല​ക്ഷം രൂ​പ​യ്ക്ക്. ഇ​ന്ന​ലെ കാ​സ​ർ​ഗോ​ഡ് ആ​ർ​ടി ഓ​ഫീ​സി​ൽ ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് താ​യ​ല​ങ്ങാ​ടി സ്വ​ദേ​ശി​യും ഗ​ൾ​ഫി​ൽ ബി​സി​ന​സു​കാ​രു​മാ​യ സ​ഹീ​ർ അ​ബ്ദു​ള്ള കെ​എ​ൽ 14 യു 2 ​എ​ന്ന ന​ന്പ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

44 ല​ക്ഷം രൂ​പ​യു​ടെ മേ​ഴ്സി​ഡ​സ് ബെ​ൻ​സ് സി​എ​ൽ​എ കാ​റി​നാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക​യ്ക്ക് ന​ന്പ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. വാ​ശി​യേ​റി​യ ലേ​ല​ത്തി​ൽ വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി​യും മം​ഗ​ളു​രു​വി​ൽ ബി​സി​ന​സു​കാ​രു​മാ​യ അ​ഹ​മ്മ​ദ് അ​ഷ്റ​ഫ് ത​ന്‍​റെ ഹാ​ർ​ലി ഡേ​വി​ഡ്സ​ണ്‍ ബൈ​ക്കി​നാ​യി 10,01,000 രൂ​പ വ​രെ ലേ​ല​ത്തി​ൽ മു​ന്നേ​റി​യെ​ങ്കി​ലും ഒ​ടു​വി​ൽ സ​ഹീ​ർ ത​ന്നെ ന​ന്പ​ർ ക​ര​സ്ഥ​മാ​ക്കു​കാ​യി​രു​ന്നു.

ഭാ​ര്യ ഹു​സൈ​ന​ത്ത് ഫ​ർ​ഹ​ത്തി​ന്‍​റെ പേ​രി​ലാ​ണ് കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. കെ​എ​ൽ 14 യു 1 ​എ​ന്ന ന​ന്പ​ർ ത​ള​ങ്ക​ര കെ​കെ​പു​റം സ്വ​ദേ​ശി ഷ​ഖീ​ഫു​ള്ള 1,01,500 രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കി.

Related posts