മെ​സി ബാ​ഴ്സ​യി​ൽ ത​ന്നെ; നാ​ലു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ ദീ​ർ​ഘി​പ്പി​ച്ചു

MESSIബാ​ഴ്സ​ലോ​ണ: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മാ​യി, സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യി​ൽ ത​ന്നെ തു​ട​രും. ക്ല​ബു​മാ​യു​ള്ള ക​രാ​ർ 2021 വ​രെ‌ ദീ​ർ​ഘി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. 13 ാം വ​യ​സി​ൽ ബാ​ഴ്സ​യു​ടെ കു​പ്പാ​യ​മ​ണി​ഞ്ഞ് കാ​ൽ​പ്പ​ന്തി​ന്‍റെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് കാ​ലൂ​ന്നി​യ അ​ർ​ജ​ന്‍റീ​ന താ​രം 30 ാം വ​യ​സി​ൽ ക്ല​ബ് വി​ടു​മെ​ന്ന് അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​നെ​യെ​ല്ലാം ഡ്രി​ബി​ൾ ചെ​യ്ത് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഉ​ട​ൻ​ത​ന്നെ മെ​സി ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് ക്ല​ബ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​രി​ലൊ​രാ​ളാ​ണ് മെ​സി. അ​ദ്ദേ​ഹ​വു​മാ​യു​ള്ള ക​രാ​ർ ദീ​ർ​ഘി​പ്പി​ക്കാ​നാ​യ​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക്ല​ബ് അ​റി​യി​ച്ചു. 300 മി​ല്യ​ൺ യൂ​റോ​യു​ടെ ക​രാ​റാ​ണ് താ​ര​വു​മാ​യി ക്ല​ബ് ന​ട​ത്തി​യ​തെ​ന്നാ​ണ് സ്പാ​നി​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. മെ​സി ഇ​തു​വ​രെ ബാ​ഴ്സ​യ്ക്കാ​യി 583 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 507 ഗോ​ളു​ക​ളാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

Related posts