2023ൽ ​അ​മേ​രി​ക്ക​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ച​ത് 59,100 ഇ​ന്ത്യ​ക്കാ​ർ


വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2023 ൽ 59,100 ​ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ അ​മേ​രി​ക്ക​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ സി​റ്റി​സ​ണ്‍​ഷി​പ്പ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സി​ന്‍റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണു ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

ഇ​തോ​ടെ മെ​ക്സി​ക്കോ​യ്ക്കു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ യു​എ​സ് പൗ​ര​ത്വം സ്വീ​ക​രി​ക്കു​ന്ന രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. 2023 ൽ ​മാ​ത്രം 8.7 ല​ക്ഷം വി​ദേ​ശ പൗ​ര​ന്മാ​രാ​ണ് അ​മേ​രി​ക്ക​ൻ പൗ​ര​ത്വം സ്വ​ന്ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്.

ഇ​തി​ൽ 1.1 ല​ക്ഷം മെ​ക്സി​ക്ക​ൻ വം​ശ​ജ​രും 59,100 ഇ​ന്ത്യ​ൻ വം​ശ​ജ​രു​മാ​ണു​ള്ള​ത്. 44,800 ഫി​ലി​പ്പീ​ൻ​സു​കാ​രും 35,200 ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കു​കാ​രും അ​മേ​രി​ക്ക​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment