റൊ​ണാ​ള്‍ഡോ റ​യ​ല്‍ വി​ട്ട​ത് അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് മെ​സി

മാ​ഡ്രി​ഡ്: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ റ​യ​ല്‍ മാ​ഡ്രി​ഡ് വി​ട്ട് യു​വ​ന്‍റ​സി​ല്‍ ചേ​ര്‍ന്ന​ത് ത​ന്നെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യ​താ​യി ല​യ​ണ​ല്‍ മെ​സി. ആ​ധു​നി​ക ഫു​ട്‌​ബോ​ളി​ല്‍ ആ​രാ​ണ് കേ​മ​നെ​ന്ന പോ​രാ​ട്ട​ത്തി​ല്‍ മെ​സി​യും റൊ​ണാ​ള്‍ഡോ​യും ത​മ്മി​ലു​ള്ള പോ​രാ​ട്ടം പ്ര​സി​ദ്ധ​മാ​ണ്. ഇ​രു​വ​രും ഒ​രേ ലീ​ഗി​ല്‍ ക​ളി​ച്ച​പ്പോ​ള്‍ അ​വ​രു​ടെ പ്ര​ക​ട​നം ലോ​കം മു​ഴു​വ​ന്‍ ശ്ര​ദ്ധി​ച്ചു.

റൊ​ണാ​ള്‍ഡോ സ്‌​പെ​യി​ന്‍ വി​ട്ട​തോ​ടെ മെ​സി-​റൊ​ണാ​ള്‍ഡോ പോ​രാ​ട്ട​ത്തി​ന്‍റെ കാ​ഠി​ന്യം കു​റ​ഞ്ഞു. ഇ​നി ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലാ​കും ഇ​രു​വ​രും ത​മ്മി​ൽ മ​ത്സ​ര​മു​ണ്ടാ​കൂ. റൊ​ണാ​ള്‍ഡോ റ​യ​ല്‍ വി​ട്ട​ത് ആ ​ടീ​മി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും മെ​സി പ​റ​ഞ്ഞു. റൊ​ണാ​ള്‍ഡോയുടെ വ​ര​വോ​ടെ യു​വ​ന്‍റ​സിന് ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ട​ത്തി​ലെ സാ​ധ്യ​ത​യു​ള്ള​വ​രി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​വ​രാ​ക്കി​യെ​ന്നും മെ​സി പ​റ​ഞ്ഞു.

യു​വ​ന്‍റ​സ് മി​ക​ച്ച ടീ​മു​ക​ളി​ല്‍ ഒ​ന്നാ​ണ് മെ​സി പ​റ​ഞ്ഞു. റ​യ​ലും മി​ക​ച്ച ടീ​മു​ക​ളി​ല്‍ ഒ​ന്നാ​ണ്. എ​ന്നാ​ല്‍ റൊ​ണാ​ള്‍ഡോ ക്ല​ബ് വി​ട്ട​തോ​ടെ അ​വ​രു​ടെ ശ​ക്തി​യി​ല്‍ വി​ള്ള​ലു​ണ്ടാ​​യ​താ​യും കാ​റ്റ​ലൂ​ണി​യ റേ​ഡി​യോ​യ്ക്കു ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍ മെ​സി പ​റ​ഞ്ഞു.

Related posts