ഒ​രു മെ​ട്രോ പ്ര​ണ​യ​ക​ഥ..! ആദ്യമായി കണ്ടുമുട്ടിയതും ആദ്യാനുരാഗം മുട്ടിട്ടതും മെട്രോ ജോലിക്കെത്തിയപ്പോൾ; മെ​ട്രോ​യി​ലെ സ്റ്റേ​ഷ​ൻ ക​ണ്‍​ട്രോ​ള​റാ​യ വി​നീ​തി​ന്‍റെ​യും ട്രെ​യി​ൻ ഓ​പ്പ​റേ​റ്റ​റാ​യ അ​ഞ്ജു​വി​ന്‍റെ​യും പ്രണയ ഹംസമായത് മെട്രോയും; മംഗളാശംസകൾ അറിയിച്ച് കെഎംആർഎല്ലും

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ ര​ണ്ട​റ്റ​ത്തു​നി​ന്നു​മു​ള്ള ര​ണ്ടു​പേ​രെ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ൽ കൊ​ച്ചി മെ​ട്രോ. ഇ​തു വാ​യി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ര​ണ്ടു ദി​ശ​യി​ൽ പി​രി​ഞ്ഞ​വ​ർ മെ​ട്രോ​യി​ൽ​വ​ച്ച് ഒ​രു​മി​ച്ചെ​ന്നു തെ​റ്റി​ദ്ധ​രി​ക്ക​ല്ലേ. സം​ഗ​തി അ​ൽ​പം റൊ​മാ​ൻ​സാ​ണ്.മെ​ട്രോ​യി​ലെ സ്റ്റേ​ഷ​ൻ ക​ണ്‍​ട്രോ​ള​റാ​യ വി​നീ​തി​ന്‍റെ​യും ട്രെ​യി​ൻ ഓ​പ്പ​റേ​റ്റ​റാ​യ അ​ഞ്ജു​വി​ന്‍റെ​യും വി​വാ​ഹ​മാ​യി​രു​ന്നു ഇ​ന്ന​ലെ. ക​ണ്ണൂ​രു​കാ​ര​നാ​യ വി​നീ​ത് ശ​ങ്ക​റി​നെ​യും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഞ്ജു ഹ​ർ​ഷ​നെ​യും ഒ​രി​മി​പ്പി​ച്ച​തു ന​മ്മു​ടെ മെ​ട്രോ​യാ​ണ്.

കെ​എം​ആ​ർ​എ​ല്ലി​നു കീ​ഴി​ൽ മെ​ട്രോ​യി​ൽ ജോ​ലി ല​ഭി​ച്ചു കൊ​ച്ചി​യി​ലെ​ത്തു​ന്പോ​ഴാ​ണ് ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​ത്. പി​ന്നീ​ട് ട്രെ​യി​നിം​ഗി​നാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ​പ്പോ​ൾ ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​യി. പി​ന്നീ​ട് മ​ന​സു​കൊ​ണ്ട് അ​ടു​ത്ത​പ്പോ​ൾ പ​ര​സ്പ​രം വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ൾ.

കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് കീ​ഴി​ൽ ജോ​ലി​ക്കു വ​ന്ന​താ​ണു ജീ​വി​ത​ത്തി​ൽ ഒ​രു​മി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു. നി​ങ്ങ​ളി​ൽ മി​ക്ക​വ​രെ​യും പോ​ലെ കൊ​ച്ചി മെ​ട്രോ ഞ​ങ്ങ​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​താ​യി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്ന് ഇ​രു​വ​രും ഫേ​സ്ബു​ക്കി​ൽ കു​റി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ ര​ണ്ട​റ്റ​ത്തു​നി​ന്നു​മു​ള്ള ര​ണ്ടു​പേ​രെ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ കൊ​ച്ചി മെ​ട്രോ​യ്ക്ക് ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്നും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ മു​ന്നേ​റാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്ന് കെഎം​ആ​ർ​എ​ലും ഫേ​സ്ബു​ക്കി​ലൂ​ടെ ആ​ശം​സി​ച്ചു.

Related posts