കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് സ​മ​യം വ​ര്‍​ധി​പ്പി​ച്ചു; നാ​ളെ മു​ത​ല്‍ രാ​ത്രി 11 വ​രെ സ​ര്‍​വീ​സ്

കൊ​ച്ചി: യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ സ്ഥി​ര​മാ​യ വ​ര്‍​ധ​ന​വും ഉ​യ​ര്‍​ന്നു​വ​രു​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ച് കൊ​ച്ചി മെ​ട്രോ ട്രെ​യി​ന്‍ സ​ര്‍​വീ​സ് രാ​ത്രി 11 വ​രെ സ​ര്‍​വീ​സ് നീ​ട്ടി.

നാ​ളെ മു​ത​ല്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മം നി​ല​വി​ല്‍ വ​രും. ഇ​ത​നു​സ​രി​ച്ച് ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ എ​ന്നീ ടെ​ര്‍​മി​ന​ല്‍ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്ന് അ​വ​സാ​ന സ​ര്‍​വീ​സ് രാ​ത്രി 11ന് ​പു​റ​പ്പെ​ടും. ആ​ലു​വ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ളും ന​ട​ത്തും.

നാ​ളെ തൃ​പ്പൂ​ണി​ത്തു​റ ടെ​ര്‍​മി​ന​ലി​ല്‍ നി​ന്ന് അ​വ​സാ​ന സ​ര്‍​വീ​സ് രാ​ത്രി 11.30ന് ​പു​റ​പ്പെ​ടും. 16 ന്– ​ആ​ലു​വ മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ നാ​ലി​ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. രാ​വി​ലെ ആ​റു​വ​രെ 30 മി​നി​റ്റ് ഇ​ട​വേ​ള​യി​ല്‍ പ്ര​ത്യേ​ക സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. തു​ട​ര്‍​ന്ന് ട്രെ​യി​നു​ക​ള്‍ പ​തി​വ് ടൈം​ടേ​ബി​ള്‍ പ്ര​കാ​രം സ​ര്‍​വീ​സ് ന​ട​ത്തും.

Related posts

Leave a Comment