ഞങ്ങൾ ഒറ്റക്കെട്ട്..! യുഡിഎഫിന്‍റെ ജനകീയ മെട്രോ യാത്രയിലെ ജ​ന​പ​ങ്കാ​ളി​ത്തം ക​ണ്ടു​ സി​പി​എ​മ്മി​ന് അമ്പരപ്പ്‌; മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തി​യ ആ​ൾ​ക്കൂ​ട്ട​മ​ല്ല ആ​ലു​വ​യി​ലെ​ത്തി​യ​തെന്ന് കോൺഗ്രസ്

metro-ummanകൊ​ച്ചി: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​യും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മെ​ട്രോ​യാ​ത്ര​യി​ലെ ജ​ന​പ​ങ്കാ​ളി​ത്തം ക​ണ്ടു​ണ്ടാ​യ അ​ന്പ​ര​പ്പാ​ണു സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നു ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം.

സ്മാ​ർ​ട്ട് സി​റ്റി​യു​ടെ ഉ​ദ്ഘാ​ട​ന ദി​വ​സം വി​ദേ​ശ​ഭ​ര​ണാ​ധി​കാ​രി​ക​ൾ വ​രെ എ​ത്തി​യ​പ്പോ​ൾ ഉ​ദ്ഘാ​ട​ന​വേ​ദി​യി​ലേ​ക്കു പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​വ​രാ​ണ് ഇ​പ്പോ​ൾ മെ​ട്രോ സം​സ്ക്കാ​ര​ത്തെ​ക്കു​റി​ച്ച് വേ​വ​ലാ​തി​പ്പെ​ടു​ന്ന​തെ​ന്നും ഡി​സി​സി പ്രി​സ​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് പ​ത്ര​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തി​യ ആ​ൾ​ക്കൂ​ട്ട​മ​ല്ല ആ​ലു​വ​യി​ലെ​ത്തി​യ​ത്. മെ​ട്രോ ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യെ ഒ​ഴി​വാ​ക്കി​യ​തി​ലും പ്ര​തി​പ​ക്ഷ​നേ​താ​വി​നു പ്ര​സം​ഗി​ക്കാ​ൻ അ​വ​സ​രം നി​ഷേ​ധി​ച്ച​തി​ലും സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ണ്ടാ​യ സ്വാ​ഭാ​വി​ക പ്ര​തി​ഷേ​ധ​മാ​ണ് ഇ​ത്ര​യും ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​നു കാ​ര​ണം. ജ​ന​കീ​യ മെ​ട്രോ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ കൃ​ത്യ​മാ​യി ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. ചി​ല​ർ പ്ര​ച​രി​പ്പി​ക്കും പോ​ലെ​യ​ല്ല കാ​ര്യ​ങ്ങ​ളെ​ന്നും ടി.​ജെ. വി​നോ​ദ് ചൂ​ണ്ടി​ക്കാ​ട്ടി.​

Related posts