എം​ജി ക​ലോ​ത്സ​വം; സ​ഞ്ജ​ന ച​ന്ദ്ര​ൻ പ്ര​തി​ഭാ​തി​ല​കം; അ​പ​ർ​ണ​യും വി​ഷ്ണ​വും ക​ലാ​തി​ല​ക​വും ക​ലാ​പ്ര​തി​ഭ​യും സ്വ​ന്ത​മാ​ക്കി

തി​​രു​​വ​​ല്ല: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ക​​ലോ​​ത്സ​​വത്തിൽ ക​​ലാ​​തി​​ല​​ക​​മാ​​യി മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല കോ​​ള​​ജി​​ലെ അ​​പ​​ർ​​ണ മോ​​ഹ​​ൻ ക​​ലാ​​തി​​ല​​ക​​മാ​​യും തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി ഗ​​വ. കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ലെ എ​​സ്. വി​​ഷ്ണു ക​​ലാ​പ്ര​തി​ഭ​യാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ്ര​​തി​​ഭാ തി​​ല​​ക പ​​ട്ടം എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജി​​ലെ സ​​ഞ്ജ​​ന ച​​ന്ദ്ര​​നാ​​ണ്.

19 പോ​​യി​​ന്‍റു​​ക​​ളു​​മാ​​യാ​​ണ് അ​​പ​​ർ​​ണ മോ​​ഹ​​ൻ ക​​ലാ​​തി​​ല​​ക​​മാ​​യ​​ത്. 18 പോ​​യി​​ന്‍റു നേ​​ടി​​യ കോ​​ട്ട​​യം ബി​​സി​​എം കോ​​ള​​ജി​​ലെ നി​​ഹാ​​ര ബി. ​​ദേ​​വാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള​​ത്.

13 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് വി​​ഷ്ണു ക​​ലാ​​പ്ര​​തി​​ഭാ പ​​ട്ടം അ​​ണി​​ഞ്ഞ​​ത്. 12 പോ​​യി​​ന്‍റു​​മാ​​യി എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ അ​​ല​​ൻ സി. ​​മെ​​യ്ൻ​​സെ​​ൻ ര​​ണ്ടാം സ്ഥാ​​ന​​ത്തും 11 പോ​​യി​​ന്‍റു​​ക​​ൾ വീ​​തം നേ​​ടി​​യ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ലെ ശ്യാം​​ജി​​ത് സ​​ഞ്ജീ​​വ്, പൂ​​ത്തോ​​ട്ട ശ്രീ​​നാ​​രാ​​യ​​ണ ലോ ​​കോ​​ള​​ജി​​ലെ കെ. ​​അ​​രു​​ൺ കാ​​ർ​​ത്തി​​ക് എ​​ന്നി​​വ​​ർ മൂ​​ന്നാ​​മ​​തു​​മു​​ണ്ട്.

19 പോ​​യി​​ന്‍റു​​ക​​ളാ​​ണ് പ്ര​​തി​​ഭാ​​തി​​ല​​ക പ​​ട്ടം സ​​ഞ്ജ​​ന​​യ്ക്കു​​ള്ള​​ത്. ര​​ണ്ടാ​​മ​​തെ​​ത്തി​​യ തേ​​വ​​ര എ​​സ്എ​​ച്ച് കോ​​ള​​ജി​​ലെ സി​​യ പ​​വ​​ലി​​ന് 15 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്.

Related posts

Leave a Comment