ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡ് നാ​ളെ മു​ഖ്യ​മ​ന്ത്രി നാ​ടി​നു സ​മ​ര്‍​പ്പി​ക്കും; നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത് 752 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച്

ച​​ങ്ങ​​നാ​​ശേ​​രി: ന​​വീ​​ക​​രി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ന്‍റെ സ​​മ​​ര്‍​പ്പ​​ണം നാ​​ളെ രാ​​വി​​ലെ പ​​ത്തി​​ന് മ​​ങ്കൊ​​മ്പ് ജം​​ഗ്ഷ​​നി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും. പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി മു​​ഹ​​മ്മ​​ദ് റി​​യാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി​​മാ​​രാ​​യ കെ.​​എ​​ന്‍. ബാ​​ല​​ഗോ​​പാ​​ല്‍, സ​​ജി ചെ​​റി​​യാ​​ന്‍, പി. ​​പ്ര​​സാ​​ദ്, എം​​പി​​മാ​​രാ​​യ കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ്, കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍, എം​​എ​​ല്‍​എ​​മാ​​രാ​​യ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, ജോ​​ബ് മൈ​​ക്കി​​ള്‍, എ​​ച്ച്. സ​​ലാം, തോ​​മ​​സ് കെ.​​തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

വീ​​യ​​പു​​രം-​​എ​​ട​​ത്വ- മാ​​മ്പു​​ഴ​​ക്ക​​രി-​​മു​​ള​​യ്ക്കാം​​തു​​രു​​ത്തി-​​തു​​രു​​ത്തി റോ​​ഡി​​ന്‍റെ നി​​ര്‍​മാ​​ണ ഉ​​ദ്ഘാ​​ട​​ന​​വും മു​​ഖ്യ​​മ​​ന്ത്രി നി​​ര്‍​വ​​ഹി​​ക്കും.2018ലെ ​​മ​​ഹാ​​മാ​​രി കാ​​ല​​ത്ത് എ​​സി റോ​​ഡും കു​​ട്ട​​നാ​​ട് പൂ​​ര്‍​ണ​​മാ​​യും വെ​​ള്ള​​ത്താ​​ല്‍ മൂ​​ട​​പ്പെ​​ടു​​ക​​യും കു​​ട്ട​​നാ​​ട് നി​​വാ​​സി​​ക​​ള്‍ ആ​​ല​​പ്പു​​ഴ​​യി​​ലേ​​ക്കും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​ക്കും ക​​ര​​ക​​യ​​റു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ എ​​സി റോ​​ഡ് ആ​​ധു​​നി​​ക​​മാ​​യി ന​​വീ​​ക​​രി​​ക്കാ​​ന്‍ പ​​ദ്ധ​​തി​​യി​​ട്ട​​ത്.

24.164 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​രം​​വ​​രു​​ന്ന എ​​സി റോ​​ഡ് റീ​​ബി​​ല്‍​ഡ് കേ​​ര​​ള ഇ​​നി​​ഷ്യേ​​റ്റീ​​വ് പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി 752 കോ​​ടി രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തീ​​ക​​രി​​ച്ച​​ത്. 2021ലാ​​ണ് നി​​ര്‍​മാ​​ണ​​ത്തി​​നു തു​​ട​​ക്കം​​കു​​റി​​ച്ച​​ത്.

നാ​​ലു വ​​ലി​​യ പാ​​ല​​ങ്ങ​​ളും 13 ചെ​​റി​​യ പാ​​ല​​ങ്ങ​​ളും വെ​​ള്ള​​പ്പൊ​​ക്കം രൂ​​ക്ഷ​​മാ​​കു​​ന്ന ഭാ​​ഗ​​ങ്ങ​​ളി​​ല്‍ അ​​ഞ്ച് സെ​​മി എ​​ലി​​വേ​​റ്റ​​ഡ് ഫ്‌​​ളൈ​​ഓ​​വ​​റു​​ക​​ളും മൂ​​ന്ന് കോ​​സ്‌​​വേ​​ക​​ളും 73 ക​​ലു​​ങ്കു​​ക​​ളും പാ​​ല​​ങ്ങ​​ളു​​ടെ വ​​ശ​​ങ്ങ​​ളി​​ല്‍ ന​​ട​​പ്പാ​​ത​​ക​​ളും നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. നാ​​നൂ​​റ് സോ​​ളാ​​ര്‍ വി​​ള​​ക്കു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന ജോ​​ലി​​ക​​ള്‍ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.

Related posts

Leave a Comment