ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു; കുറിപ്പുമായ് എം.ജി. ശ്രീകുമാർ

കുറെ കാലത്തിനു ശേഷം തന്‍റെ പ്രിയ സുഹൃത്ത് മോഹന്‍ലാലിനെ കണ്ട സന്തോഷത്തിനു മുന്നില്‍ വാചാലനായി ഗായകന്‍ എം.ജി. ശ്രീകുമാര്‍.

ജിത്തു ജോസഫ് ചിത്രം നേരിന്‍റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

‘ഒരുപാട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം ‘ നേര് ‘ എന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍. ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു . ഓര്‍മ്മകള്‍ മരിക്കുമോ.. ഓളങ്ങള്‍ നിലയ്ക്കുമോ..ലവ് യൂ ലാലു..’ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോഹൻലാൽ  അഭിനയിച്ച ഭൂരിഭാഗം സിനിമകളിലെ ഗാനങ്ങളും പാടിയത് എം.ജി ശ്രീകുമാറാണ്. വർഷങ്ങളുടെ സുഹൃത്ബന്ധമാണ് ഉരുവർക്കുമുള്ളത്. 

 

Related posts

Leave a Comment