ബ​സി​ല്‍ യു​വ​തി​യെ ശ​ല്യം ചെ​യ്ത മ​ധ്യ​വ​യ​സ്‌​ക​നെ സ​ഹ​യാ​ത്ര​ക്കാ​ര്‍ ക​യ്യോ​ടെ പി​ടി​കൂ​ടി ! പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു…

ബ​സി​ല്‍ യു​വ​തി​യെ ശ​ല്യം ചെ​യ്ത​യാ​ളെ സ​ഹ​യാ​ത്ര​ക്കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സ് ഏ​ല്‍​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട- തൃ​ശൂ​ര്‍ റൂ​ട്ടി​ലെ ബ​സ്സി​ല്‍ തൃ​ശ്ശൂ​രി​ലേ​ക്ക് യാ​ത്ര​ചെ​യ്തി​രു​ന്ന യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച​യാ​ളെ​യാ​ണ് നെ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തൊ​ട്ടി​പ്പാ​ള്‍ പു​ളി​ക്ക​ല്‍ ഷാ​ജി (49) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ള്‍. രാ​വി​ലെ 6.30ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​രി​ങ്ങാ​ല​ക്കു​ട നി​ന്നും തൃ​ശൂ​രി​ലേ​ക്കു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ക്ക് വ​രി​ക​യാ​യി​രു​ന്നു യു​വ​തി. യു​വ​തി ഇ​രു​ന്നി​രു​ന്ന സീ​റ്റി​ന് പി​റ​കി​ലാ​യാ​ണ് പ്ര​തി ഇ​രു​ന്നി​രു​ന്ന​ത്. വ​ലി​യാ​ലു​ക്ക​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി സീ​റ്റി​നി​ട​യി​ലൂ​ടെ ക​യ്യി​ട്ടു യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. യു​വ​തി ബ​ഹ​ളം​വെ​ച്ച​തോ​ടെ പ്ര​തി ബ​സി​ല്‍ നി​ന്നും ഇ​റ​ങ്ങി ഓ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​റ്റു യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read More

യുവതിയെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ! പിന്നീട് ലോഡ്ജുകളില്‍ എത്തിച്ച് വിവാഹവാഗ്ദാനം നല്‍കി പതിവായി പീഡനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍…

വിവാഹ വാഗ്ദാനം നല്‍കി യുവതിയ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പത്മനാഭനെ (54)യാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെയാണ് ഇയാള്‍ നിരവധി തവണ പീഡനത്തിനിരയാക്കിയത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം യുവതിയെ വിവിധ ലോഡ്ജുകളിലെത്തിച്ചാണ് പീഡിപ്പിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി ഏഴ് മാസം മുന്‍പാണ് പത്മനാഭനെ പരിചയപ്പെട്ടത്. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് പലതവണ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാള്‍ യുവതിയുടെ സ്വര്‍ണം വാങ്ങി പണയം വയ്ക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ടില്‍ നിന്ന് എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനല്‍കിയിട്ടില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

Read More