മി​ഗ്-21 വി​മാ​നം കാ​ണാ​താ​യി; വൈ​മാ​നി​ക​നെ കാ​ണാ​നി​ല്ലെ​ന്നും ‌കേ​ന്ദ്രം; ഇന്ത്യൻ പൈലറ്റിന്റേതെന്ന പേരില്‍ ചിത്രവും ദൃശ്യവും പുറത്തുവിട്ട്‌ പാക്കിസ്ഥാൻ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ർ വി​മാ​നം ത​ക​ർ​ന്നെ​ന്ന് ഇ​ന്ത്യ. മി​ഗ്-21 യു​ദ്ധ വി​മാ​ന​മാ​ണ് കാ​ണാ​താ​യ​തെന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചു. ഒ​രു വൈ​മാ​നി​ക​നെ​യും കാ​ണാ​നി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ര​വി​ഷ് കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് ഇ​ന്ന് രാ​വി​ലെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടിച്ചിരുന്നു. ഇ​തി​നി​ടെ​യാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. കാ​ണാ​താ​യ വൈ​മാ​നി​ക​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഏറ്റുമുട്ടലിൽ പാ​ക്കി​സ്ഥാ​ൻ വ്യോ​മ​സേ​ന​യു​ടെ എ​ഫ്-16 വി​മാ​നം സൈന്യം വെ​ടി​വ​ച്ചി​ട്ട​താ​യും ര​വി​ഷ് കു​മാ​ർ സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് പാ​ക് വി​മാ​ന​ങ്ങ​ളാ​ണ് വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് ര​ജൗ​രി സെ​ക്ട​റി​ലെ നൗ​ഷേ​ര​യി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്.

അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ ര​ണ്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വ​ച്ചി​ട്ട​താ​യി പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. ഒ​രു വൈ​മാ​നി​ക​ൻ ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നും പാ​ക് സൈ​നി​ക മേ​ധാ​വി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ കാ​ണാ​താ​യ വൈ​മാ​നി​ക​നെ പാ​ക്കി​സ്ഥാ​ൻ കസ്റ്റഡിയിൽ ഉള്ളതായി ഇ​ന്ത്യ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഇന്ത്യൻ പൈലറ്റിന്‍റെ ചിത്രവും ദൃശ്യവും പുറത്തുവിട്ട്‌ പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: അതിർത്തി കടന്ന ഇന്ത്യൻ വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദത്തിന് പിന്നാലെ പാക്കിസ്ഥാൻ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഇന്ത്യൻ പൈലറ്റിന്‍റെ ചിത്രവും ദൃശ്യങ്ങളുമാണ് പാക്കിസ്ഥാൻ പുറത്തുവിട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രത്യക്ഷപെട്ട് തുടങ്ങി.

പാക്ക് അധീന മേഖലയിൽ വെടിവച്ചിട്ട ഇന്ത്യൻ വ്യോമസേന വിമാനത്തിലെ പൈലറ്റ് എന്നാണ് ചിത്രവും വീഡിയോയും പുറത്തുവിട്ട് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. എന്നാൽ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

പാക്കിസ്ഥാൻ റേഡിയോയുടെ ഒൗദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. കണ്ണുകെട്ടി നിർത്തിയിരിക്കുന്ന ഒരാൾ പാക്ക് സൈന്യത്തിന്‍റെ ചോദ്യത്തിന് ഉത്തരം നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്. ബുധനാഴ്ച പുലർച്ചെ നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യൻ വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.

ദേശീയ മാധ്യമങ്ങൾ കാണാതായ പൈലറ്റിന്‍റെ പേര് വിവരങ്ങളും പുറത്തുവിടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ സ്ഥിരീകരണത്തിന് തയാറായിട്ടില്ല. എന്നാൽ അതിർത്തിയിലെ സംഘർഷങ്ങൾക്കിടെ മിഗ്-21 വിഭാഗത്തിൽ പെട്ട ഒരു വിമാനവും പൈലറ്റും കാണാതായി എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന പാക്ക് വാദം കേന്ദ്രം തള്ളുകയാണ്.

Related posts