ന​വ​വ​ധു​വി​നെ മ​ര്‍​ദി​ച്ച കേ​സ്; രാ​ഹു​ല്‍ ജ​ര്‍​മ​നി​യി​ല്‍ എ​ത്തി; നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ പ്ര​തി രാ​ഹു​ൽ പി. ​ഗോ​പാ​ല​ന്‍ ജ​ർ​മനി​യി​ൽ എ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം സ്ഥി​രീ​ക​രി​ച്ചു.

രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് രാ​ജേ​ഷാ​ണ് ഇ​ക്കാ​ര്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ന​വവ​ധു​വി​നെ പ​ന്തീ​രാ​ങ്കാ​വി​ലെ മ​ർ​ദി​ച്ച സ​മ​യ​ത്ത് രാ​ഹു​ലി​ന്‍റെ വീ​ട്ടി​ലുണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​ണ് രാ​ജേ​ഷ്. ഇ​യാ​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു.​ രാ​ജേ​ഷി​ന്‍റെ ഉ​ൾ​പ്പെ​ടെ വാ​ട്സാപ്പ് ചാ​റ്റു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

രാ​ഹു​ലി​ന്‍റെ അ​മ്മ ഉ​ഷ​യെ​യും ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി ഇ​വ​രോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ജ​ര്‍​മനി​യി​ൽ ഉ​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ഇ​നി ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ടും.​ രാ​ഹു​ലി​ന്‍റെ പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്നി​ലെ വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​യ​ല്‍ വാ​സി​ക​ളി​ല്‍നി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment