‘അ​വ​നൊ​രു പൈ​ത​ലാ​ണ്’… അ​ഞ്ചു​വ​യ​സു​കാ​ര​നെ ത​ട​ങ്ക​ലി​ല്‍‌​വ​യ്ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം; ട്രംപ് ഭ​ര​ണ കൂ​ട​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ക​മ​ലാ ഹാ​രി​സ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ട്രം​പ് ഭ​ര​ണ​കൂ​ടം ന​ട​പ്പി​ലാ​ക്കു​ന്ന ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് വ​യ​സു​കാ​ര​നെ ത​ട​ങ്ക​ലി​ല്‍‌വ​ച്ച സം​ഭ​വ​ത്തി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധം. അ​ഞ്ചു വ​യ​സു​കാ​ര​നാ​യ ലി​യാം കൊ​നേ​ജോ റാ​മോ​സി​നെ ഇ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ​തി​രെ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് ക​മ​ല ഹാ​രി​സ് രം​ഗ​ത്തെ​ത്തി.

അ​ഞ്ചു വ​യസ് മാ​ത്രം പ്രാ​യ​മു​ള്ള ലി​യാ​മി​നെ അ​മേ​രി​ക്ക​ന്‍ ഇ​മി​ഗ്രേ​ഷ​ന്‍ ഏ​ജ​ന്റു​മാ​ര്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. എ​ന്നാ​ല്‍ ഒ​രു കൊ​ച്ചു കു​ട്ടി​യെ ഇ​ത്ത​ര​ത്തി​ല്‍ ത​ട​ങ്ക​ലി​ല്‍ വെ​ക്കു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

‘അ​വ​നൊ​രു പൈ​ത​ലാ​ണ്’ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ക​മ​ല ഹാ​രി​സ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ കു​ടി​യേ​റ്റ ന​യ​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​ത്. കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ളി​ല്‍ നി​ന്ന് വേ​ര്‍​പെ​ടു​ത്തു​ന്ന​തും അ​വ​രെ ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ളി​ല്‍ അ​ട​യ്ക്കു​ന്ന​തും അ​മേ​രി​ക്ക​ന്‍ മൂ​ല്യ​ങ്ങ​ള്‍​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ക​മ​ലാ ഹാ​രി​സ് പ​റ​ഞ്ഞു. ലി​യാ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment