പാലിൽ മായമുണ്ടോ? മൊബൈൽ ഫോൺ പറയും!

ന്യൂ​ഡ​ൽ​ഹി: പാ​ലി​ൽ മാ​യം ക​ണ്ടെ​ത്താ​ൻ ഇ​നി മൊ​ബൈ​ൽ ഫോ​ണ്‍ മ​തി. ഹൈ​ദ​രാ​ബാ​ദ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി(​ഐ​ഐ​ടി)​യി​ലെ ഗ​വേ​ഷ​ക​രാ​ണ് പാ​ലി​ലെ മാ​യം ക​ണ്ടെ​ത്താ​ൻ സ്മാ​ർ​ട്ട്ഫോ​ണ്‍ അ​ധി​ഷ്ഠി​ത സെ​ൻ​സ​ർ വി​ക​സി​പ്പി​ച്ച​ത്.

പാ​ലി​ന്‍റെ പി​എ​ച്ച് അ​ള​ന്നാ​ണ് മാ​യം ക​ണ്ടെ​ത്തു​ന്ന​ത്. നി​ര​വ​ധി മ​ലി​നീ​കാ​ര​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പി​എ​ച്ച് വേ​രി​യേ​ഷ​നു​ക​ൾ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ 99.71 ശ​ത​മാ​നം കൃ​ത്യ​ത​യോ​ടെ മാ​യം ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ലെ പ്ര​ഫ. ശി​വ് ഗോ​വി​ന്ദ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ. ഇ​ല​ക്‌​ട്രോ​സ്പി​ന്നിം​ഗ് എ​ന്ന പ്ര​ക്രി​യ​യി​ലൂ​ടെ പേ​പ്പ​ർ പോ​ലു​ള്ള ഒ​രു വ​സ്തു വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. നൈ​ലോ​ണി​ന്‍റെ നാ​നോ വ​ലു​പ്പ​ത്തി​ലു​ള്ള ഇ​ഴ​ക​ൾ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ഇ​തി​ൽ മൂ​ന്നു നി​റ​ങ്ങ​ൾ (ഡൈ) ​ഉ​ൾ​പ്പെ​ടു​ത്തി‍യി​രി​ക്കു​ന്നു. പാ​ലി​ൽ മു​ക്കി​യാ​ൽ അതിലെ അ​മ്ല​ഗു​ണ​ത്തി​ലെ വ്യ​ത്യാ​സ​മ​നു​സ​രി​ച്ച് ഈ ​പേ​പ്പ​റി​ന് നി​റ​മാ​റ്റ​മു​ണ്ടാ​കും.

ഈ ​പേ​പ്പ​ർ സ്ട്രി​പ്പി​ൽ തെ​ളി​യു​ന്ന നി​റ​മ​നു​സ​രി​ച്ച് പി​എ​ച്ച് നി​ശ്ച​യി​ക്കു​ന്ന​തി​ന് സ്മാ​ർ​ട്ട്ഫോ​ണ്‍ അ​ധി​ഷ്ഠി​ത ആ​ൽ​ഗ​രി​ത​വും വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് പാ​ലി​ൽ മു​ക്കി നി​റം മാ​റി​യ പേ​പ്പ​ർ സ്ട്രി​പ്പി​ന്‍റെ ഫോ​ട്ടോ മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ച്ച് എ​ടു​ക്ക​ണം. ശേ​ഷി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ആ​പ് ന​ല്കും.

ഐ​ഐ​ടി ഹൈ​ദ​രാ​ബാ​ദി​ലെ അ​സോ​സ്യേ​റ്റ് പ്ര​ഫ​സ​ർ​മാ​രാ​യ സൗ​മ്യ ജ​ന, ശി​വ​രാ​മ​കൃ​ഷ്ണ വ​ഞ്ജാ​രി എ​ന്നി​വ​രാ​ണ് ഗ​വേ​ഷ​കസം​ഘ​ത്തി​ലു​ള്ള​ത്. ഫു​ഡ് അ​ന​ലി​റ്റി​ക്ക​ൽ മെ​ത്തേ​ഡ് എ​ന്ന ജേ​ർ​ണ​ലി​ന്‍റെ ഈ ​മാ​സ​ത്തെ പ​തി​പ്പി​ലാ​ണ് ഇ​വ​രു​ടെ റി​സ​ർ​ച്ച് പ​ബ്ലി​ഷ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts