കാണികാണാൻ 4രൂപ കൂടി നൽകണം..! മി​ൽ​മ പാ​ൽ​വി​ല നാ​ലുരൂ​പ കൂ​ട്ടി; കവറിൽ പഴയ വിലയാണെങ്കിലും പുതിയ നിരക്ക് നൽകണം

milma-lതി​രു​വ​ന​ന്ത​പു​രം: പാ​ൽ വി​ല ലി​റ്റ​റി​നു നാ​ലു രൂ​പ കൂ​ട്ടാ​ൻ മി​ൽ​മ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. നീ​ല ക​വ​ർ പാ​ലി​ന് (ടോ​ണ്‍​ഡ് മി​ൽ​ക്ക്) 21 രൂ​പ​യും മ​ഞ്ഞ ക​വ​ർ (ഡ​ബി​ൾ ടോ​ണ്‍​ഡ്) പാ​ലി​ന് 19.50 രൂ​പ​യു​മാ​യാ​ണു വ​ർ​ധി​പ്പി​ച്ച​ത്. പു​തു​ക്കി​യ നി​ര​ക്കു​ക​ൾ നാ​ളെ നി​ല​വി​ൽ വ​രും.

തൈ​ര് വി​ല 450 ഗ്രാം ​പാ​ക്ക​റ്റി​ന് 22 രൂ​പ​യും 500 ഗ്രാം ​പാ​ക്ക​റ്റി​ന് 25 രൂ​പ​യു​മാ​യി ഉ​യ​രും. മൂ​ന്നു ശ​ത​മാ​നം കൊ​ഴു​പ്പും 8.5 ശ​ത​മാ​നം എ​സ്എ​ൻ​എ​ഫു​മു​ള്ള ഹോ​മോ​ജെ​നൈ​സ്ഡ് നീ​ല ക​വ​ർ പാ​ലി​ന്‍​റെ വി​ല 19 രൂ​പ​യി​ൽ നി​ന്ന് 21 രൂ​പ​യാ​യാ​ണ് ഉ​യ​രു​ക. ഒ​ന്ന​ര ശ​ത​മാ​നം കൊ​ഴു​പ്പും ഒ​ൻ​പ​തു ശ​ത​മാ​നം എ​സ്എ​ൻ​എ​ഫു​മു​ള്ള മ​ഞ്ഞ​ക്ക​വ​ർ പാ​ൽ വി​ല 17.50 രൂ​പ​യി​ൽ​നി​ന്ന് 19.50 രൂ​പ​യാ​യി ഉ​യ​രും.

എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ൻ വി​ൽ​ക്കു​ന്ന 3.5 ശ​ത​മാ​നം കൊ​ഴു​പ്പും 8.5 ശ​ത​മാ​നം എ​സ്എ​ൻ​എ​ഫു​മു​ള്ള ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ക​വ​ർ പാ​ലി​ന്‍​റെ വി​ല 20 രൂ​പ​യി​ൽ നി​ന്ന് 22 രൂ​പ​യാ​യി ഉ​യ​രും. മ​ല​ബാ​റി​ൽ വി​ൽ​ക്കു​ന്ന 4.5 ശ​ത​മാ​നം കൊ​ഴു​പ്പു​ള്ള പ​ച്ച​ക​വ​ർ പാ​ലി​നു ര​ണ്ടു രൂ​പ കൂ​ടി 22 രൂ​പ​യാ​യി മാ​റും.

മി​ൽ​മ പാ​ലി​ന്‍​റെ വി​ല ലി​റ്റ​റി​ന് 36ൽ ​നി​ന്ന് 40 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​മ്പോ​ൾ അ​ധി​ക​മാ​യി ല​ഭി​ക്കു​ന്ന നാ​ലു രൂ​പ​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ​ത് 3.35 രൂ​പ ക്ഷീ​ര​ക​ർ​ഷ​ക​നും 16 പൈ​സ ക്ഷീ​ര​സം​ഘ​ത്തി​നും 16 പൈ​സ വി​ത​ര​ണ ഏ​ജ​ന്‍​റി​നും 0.75 പൈ​സ ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് അം​ശാ​ദാ​യ​മാ​യും കി​ട്ടും. ബാ​ക്കി തു​ക ഡെ​യ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നും ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്കു​മാ​യും ന​ൽ​കും. പാ​ലി​ന്‍​റെ കൊ​ഴു​പ്പി​നു​സ​രി​ച്ചു ക​ർ​ഷ​ക​ർ​ക്കു കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​മെ​ന്നും മി​ൽ​മ ചെ​യ​ർ​മാ​ൻ പി.​ടി. ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് അ​റി​യി​ച്ചു.

ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ​നി​ന്നു ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്ന വി​ല ലി​റ്റ​റി​ന് 30.12 രൂ​പ​യി​ൽ നി​ന്ന് 34.14 രൂ​പ​യാ​യി ഉ​യ​രും. പാ​ലി​ന്‍​റെ കൊ​ഴു​പ്പി​ന്‍​റെ അ​ള​വി​ന് ആ​നു​പാ​തി​ക​മാ​യി ഇ​തി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കും. സം​ഘ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ മി​ൽ​മ​യി​ൽ നി​ന്നു ല​ഭി​ക്കു​ന്ന തു​ക 31.50 രൂ​പ​യി​ൽ നി​ന്ന് 35.87 രൂ​പ​യാ​യി വ​ർ​ധി​ക്കും.

പു​തി​യ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ ക​വ​ർ ല​ഭ്യ​മാ​കു​ന്ന​തു​വ​രെ പ​ഴ​യ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ പാ​ക്ക​റ്റു​ക​ളാ​കും വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. മി​ൽ​മ​യ്ക്കു മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന പാ​ലി​ന്‍​റെ വി​ല​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക ലി​റ്റ​റി​ന് ഒ​രു രൂ​പ​യും ത​മി​ഴ്നാ​ട് ലി​റ്റ​റി​ന് 1.32 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പ​ല സം​സ്ഥാ​ന​ങ്ങ​ളും പാ​ൽ ക​മ്മി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്.

ഒ​രു ലി​റ്റ​ർ പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​നു സ്വ​ന്തം ജോ​ലി​ക്കൂ​ലി ഉ​ൾ​പ്പെ​ടെ 42.45 രൂ​പ ചെ​ല​വാ​കു​ന്ന​താ​യാ​ണു ക​ണ​ക്ക്. മി​ൽ​മ പാ​ൽ വി​ല ഉ​യ​ർ​ത്തി​യി​ട്ടും 34.14 രൂ​പ​യാ​ണു ക​ർ​ഷ​ക​ന് സം​ഘ​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്. 2014-ലാ​ണ് മി​ൽ​മ അ​വ​സാ​ന​മാ​യി പാ​ൽ വി​ല വ​ർ​ധി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ കാ​ലി​ത്തീ​റ്റ, പു​ല്ല് തു​ട​ങ്ങി​യ​വ​യ്ക്കു പ​ല ത​വ​ണ വി​ല കൂ​ടി. അ​തി​നൊ​പ്പം പാ​ൽ വി​ല കി​ട്ടാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ ഈ ​രം​ഗം വി​ടു​ക​യാ​ണ്. മി​ൽ​മ​യു​ടെ പാ​ൽ സം​ഭ​ര​ണ ചാ​ർ​ട്ടു​ക​ൾ മി​ൽ​മ​യു​ടെ വെ​ബ് സൈ​റ്റാ​യ www.milma.com ൽ ​ല​ഭ്യ​മാ​ണ്.

Related posts