മി​ൽ​മ​യു​ടെ എം​ബ്ല​വു​മാ​യി പ​ശുക്കി​ടാ​വ്! വി​വ​ര​മ​റി​ഞ്ഞ് മി​ൽ​മ ജീ​വ​ന​ക്കാ​രും ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി

ന​ട​വ​യ​ൽ: കേ​ര​ള​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ അ​ത്താ​ണി​യാ​ണ് മി​ൽ​മ. മി​ൽ​മ​യു​ടെ എം​ബ്ലം ത​ല​യി​ൽ പ​തി​ഞ്ഞ് ജ​നി​ച്ച പ​ശുക്കി​ടാ​വാ​ണ് ഇ​പ്പോ​ഴ​ത്തെ താ​രം.

ന​ട​വ​യ​ൽ കാ​യ​ക്കു​ന്ന് ഈ​റ്റോ​ലി​ൽ ജോ​സ​ഫ് തോ​മ​സ് എ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ലെ ഫാ​മി​ൽ ഒ​രു മാ​സം മു​ന്പ് ജ​നി​ച്ച പ​ശു കി​ടാ​വി​ന്‍റെ നെ​റ്റി​യി​ലാ​ണ് മി​ൽ​മ​യു​ടെ എം​ബ്ലം പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്.

ഒ​രു മാ​സം മു​ന്പാ​ണ് ജോ​സ​ഫി​ന്‍റെ ജ​ഴ്സി ഇ​ന​ത്തി​ൽ പെ​ട്ട പ​ശു പ്ര​സ​വി​ച്ച​ത്. ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞാ​ണ് വീ​ട്ടു​കാ​ർ​ക്ക് മ​ന​സി​ലാ​യ​ത് മി​ൽ​മ​യു​ടെ എം​ബ്ല​ത്തി​നോ​ട് സാ​മ്യം ഉ​ള്ള പാ​ടു​ക​ളാ​ണ് കി​ടാ​വി​ന്‍റെ നെ​റ്റി​യി​ൽ ഉ​ള്ള​തെ​ന്ന്.

വി​വ​ര​മ​റി​ഞ്ഞ് മി​ൽ​മ ജീ​വ​ന​ക്കാ​രും ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി. മി​ൽ​മ എം​ബ്ല​വു​മാ​യി ജ​നി​ച്ച പ​ശു കി​ടാ​വി​ന് വീ​ട്ടു​കാ​ർ മി​ൽ​മ എ​ന്ന ഓ​മ​ന​പേ​രി​ട്ടാ​ണ് വി​ളി​ക്കു​ന്ന​ത്.

നി​ര​വ​ധി ആ​ളു​ക​ൾ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലെ മി​ൽ​മ പ​ശു​ക്കി​ടാ​വി​നെ കാ​ണാ​ൻ എ​ത്തു​ന്നു​മു​ണ്ട്.

Related posts

Leave a Comment