മി​നി സ്കേ​ർ​ട്ട് ധ​രി​ച്ച സ്ത്രീ​ക​ളു​ടെ 8,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ചി​ത്രം ക​ണ്ടെ​ത്തി

എ​ണ്ണാ​യി​രം വ​ര്‍​ഷം മു​മ്പു​ത​ന്നെ ആ​ഫ്രി​ക്ക​ന്‍ സ്ത്രീ​ക​ൾ വ​സ്ത്രം ധ​രി​ച്ചി​രു​ന്നു​വെ​ന്ന​തി​നു തെ​ളി​വാ​യി ഗു​ഹാ​ചി​ത്രം ക​ണ്ടെ​ത്തി. മി​നി സ്കേ​ർ​ട്ട് ധ​രി​ച്ചി​രി​ക്കു​ന്ന ര​ണ്ടു സ്ത്രീ​ക​ളു​ടേ​താ​ണു ചി​ത്രം. അ​ൾ​ജീ​രി​യ​യു​ടെ ഭാ​ഗ​മാ​യ സ​ഹാ​റ മ​രു​ഭൂ​മി​യു​ടെ ഭാ​ഗ​മാ​യ ത​സി​ലി ന്ജെ​ർ എ​ന്ന പ​ര്‍​വ​ത​ത്തി​ലെ ഗു​ഹ​യി​ൽ​നി​ന്നാ​ണു ചി​ത്രം ക​ണ്ടെ​ത്തി​യ​ത്. 6,000 മു​ത​ല്‍ 8,000 വ​രെ വ​ര്‍​ഷ​ത്തെ പ​ഴ​ക്കം ചി​ത്ര​ത്തി​നു ക​ണ​ക്കാ​ക്കു​ന്നു.

മി​നി സ്കേ​ർ​ട്ട് ധ​രി​ച്ച ര​ണ്ടു സ്ത്രീ​ക​ൾ ഒ​രു നൃ​ത്തം ചെ​യ്യു​ന്ന​തി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണു ചി​ത്ര ര​ച​ന​യു​ള്ള​ത്. അ​തേ​സ​മ​യം ചി​ത്ര​ത്തി​ലെ സ്ത്രീ​ക​ൾ​ക്ക് ശി​ര​സി​ല്ല. ത​ല​യു​ടെ സ്ഥാ​ന​ത്ത് നീ​ണ്ട ഒ​രു വ​ര മാ​ത്ര​മാ​ണു​ള​ള​ത്. കൈ​ക​ൾ ചേ​ര്‍​ത്ത് പി​ടി​ച്ച്, കാ​ൽ മു​ട്ടു​ക​ൾ അ​ല്പം മു​ന്നോ​ട് വ​ള​ച്ച്, കു​നി​ഞ്ഞ് എ​ന്തോ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തു​പോ​ലെ നി​ല്‍​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ചി​ത്ര​മാ​ണി​ത്. ആ​ത്മീ​യ​മാ​യ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ചി​ത്ര​മാ​കാ​മി​തെ​ന്നു പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ ക​രു​തു​ന്നു.

സ്ത്രീ​ക​ൾ​ക്കൊ​പ്പം പു​ത​പ്പു​കൊ​ണ്ട് പു​ത​ച്ചു​നി​ല്‍​ക്കു​ന്ന പ​ട്ടി​ക​ളു​ടേ​തി​നു സ​മാ​ന​മാ​യ ചി​ത്ര​വു​മു​ണ്ട്. ഇ​രു​ണ്ട രാ​ജ്യം എ​ന്ന പ​രി​ഹാ​സ​പ്പേ​രു​ള്ള ആ​ഫ്രി​ക്ക​യി​ല്‍ പോ​ലും 8,000 വ​ര്‍​ഷം മു​മ്പു​ത​ന്നെ വ​സ്ത്ര​ധാ​ര​ണം നി​ല​വി​ലു​ണ്ടാ​യി​രു​വെ​ന്ന ക​ണ്ടെ​ത്ത​ല്‍ ച​രി​ത്ര​ത്തി​ന്‍റെ​ത​ന്നെ പു​ന‍​ർ​ര​ച​ന​യ്ക്ക് നി​ര്‍​ബ​ന്ധി​ത​മാ​ക്കു​ന്ന​താ​ണെ​ന്നു ഗ​വേ​ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. ച​രി​ത്രാ​ധീ​ത കാ​ല​ത്തെ ഗു​ഹാ ചി​ത്ര​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട​താ​ണ് 72,000 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ര്‍ വ്യാ​പി​ച്ച് കി​ട​ക്കു​ന്ന ത​സി​ലി ന്ജെ​റി​ലെ പ​ര്‍​വ​ത ശൃം​ഖ​ല​ക​ൾ. യു​നെ​സ്കോ 1982 ല്‍ ​പ്ര​ദേ​ശ​ത്തെ ലോ​ക പൈ​തൃ​ക മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment