ട്രംപ് എന്നെ ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചു, പക്ഷേ അഭിമാനിയായതിനല്‍ ഞാന്‍ പോയില്ല; മുന്‍ മിസ് ഹംഗറിയുടെ വെളിപ്പെടുത്തല്‍

trump-kata-sarka.jpg.image_.784.410-702x336നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരേ വീണ്ടും ലൈംഗികാരോപണം. മുന്‍ മിസ് ഹംഗറിയാണ് ഇത്തവണ ട്രംപിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. 2013ല്‍ മോസ്‌കോയില്‍ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിനു ശേഷം തന്നെ ട്രംപ് ഹോട്ടല്‍ മുറിയിലേക്കു ക്ഷണിച്ചുവെന്നാണ് കാതാ സര്‍ക്ക ഹംഗേറിയന്‍ സുന്ദരിയുടെ ആരോപണം. ഒരു റിയാലിറ്റി ഷോയിലാണ് കാതാ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

അന്നു ട്രംപ് കൈമാറിയ ബിസിനസ് കാര്‍ഡും കാതയുടെ കൈവശമുണ്ട്. ട്രംപ് തന്റെ മൂന്നാം വിവാഹം കഴിഞ്ഞതിനു ശേഷമാണ് മിസ് ഹംഗറിയെ മുറയിലേക്കു ക്ഷണിച്ചത്. സൗന്ദര്യമത്സരത്തിനിടെ അംഗരക്ഷകര്‍ക്കൊപ്പം തന്റെ അടുത്തെത്തിയ ട്രംപ് കൈപിടിച്ച് ചേര്‍ത്തുനിര്‍ത്തി ആരാണെന്നു ചോദിച്ചുവെന്ന് കാത പറഞ്ഞു. ഇംഗ്ലീഷിലായിരുന്നു ചോദ്യം. ഒരു നിമിഷം അമ്പരന്ന താന്‍ ഹംഗറി എന്നു മാത്രം പറഞ്ഞു. എന്തിനാണു വന്നതെന്നു ചോദിച്ചറിഞ്ഞ ശേഷം സ്വകാര്യ നമ്പരും ബിസിനസ് കാര്‍ഡും നല്‍കി.

പിന്നീട് താന്‍ താമസിക്കുന്ന ഹോട്ടലിലെ റൂംനമ്പരും നല്‍കിയാണു ട്രംപ് മടങ്ങിയതെന്ന് കാത പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ക്ഷണം താന്‍ സ്വീകരിച്ചില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. മോസ്‌കോയില്‍ നടന്ന സൗന്ദര്യമത്സരത്തിലെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു ട്രംപ്. മത്സരാര്‍ഥികള്‍ വസ്ത്രം മാറുന്ന റൂമിലേക്ക് ട്രംപ് തള്ളിക്കയറിയതു വിവാദമായിരുന്നു. മിക്കവരും അര്‍ധനഗ്‌നരായിരുന്നുവെന്നും യാതൊരു ഉളുപ്പുമില്ലാതെ ട്രംപ് അവരോടു സംസാരിച്ചുവെന്നും മിസ് അരിസോണ താഷ ഡിക്‌സണ്‍ വെളിപ്പെടുത്തിയിരുന്നു.

Related posts