എടിഎമ്മിൽ നിന്ന് രണ്ടായിരം രൂപ പിൻവലിച്ചു; തലശേരിയിൽ നിന്ന് കാണാതായ എസ്ഐ കർണാടകയിൽ

ത​ല​ശേ​രി: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് പേ​രാ​വൂ​ർ പു​ന്ന​പ്പാ​ലം സ്വ​ദേ​ശി​യാ​യ എ​സ്ഐ ലി​നേ​ഷ് ക​ർ​ണാ​ട​ക​യി​ൽ ഉ​ള്ള​താ​യി സൂ​ച​ന.

ബം​ഗ​ളൂ​രു​വി​ൽ ലി​നേ​ഷി​നെ ക​ണ്ട​താ​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ത​ല​ശേ​രി പോ​ലീ​സ് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ലി​നേ​ഷി​നെ കാ​ണാ​താ​യ​ത്. അ​ന്ന് രാ​വി​ലെ 7.10 ന് ​മ​ണ​വാ​ട്ടി ജം​ഗ്ഷ​​നി​ലെ എ ​ടി എ​മ്മി​ൽനി​ന്നു ലി​നേ​ഷ് ര​ണ്ടാ​യി​രം രൂ​പ പി​ൻ​വ​ലി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​യ​താ​യാ​ണ് പി​ന്നീ​ട് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം. ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ൽ പ​ത്ത് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് ര​ണ്ട് വ​ർ​ഷം മു​മ്പ് ഇ​ദ്ദേ​ഹം എ​സ് ഐ ​യാ​യി കേ​ര​ള പോ​ലീ​സി​ൽ എ​ത്തി​യ​ത്.

Related posts

Leave a Comment