ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ  കുടങ്ങിയ ന​ടി ക്രി​സാ​ൻ ജ​യി​ൽ​മോ​ചി​ത​യാ​യി; നടിയെ കേസിൽ കുടുക്കിയ പ്രതികളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

മും​ബൈ: ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വ​ച്ചെ​ന്ന കേ​സി​ൽ ഷാ​ർ​ജ​യി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ളി​വു​ഡ് ന​ടി ക്രി​സാ​ൻ പെ​രേ​ര ജ​യി​ൽ മോ​ചി​ത​യാ​യി. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ക്കും.

ക്രി​സാ​നി​നെ കു​ടു​ക്കി​യ​താ​ണെ​ന്ന് മും​ബൈ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ന്‍റെ​ണി പോ​ൾ, രാ​ജേ​ഷ് ബോ​ബ​ത്ത (ര​വി) എ​ന്നി​വ​രെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ട്രോ​ഫി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന്. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ക്രി​സാ​നി​നെ ഷാ​ർ​ജ​യി​ലെ ജ​യി​ലി​ൽ അ​ട​ച്ച​ത്. രാ​ജ്യാ​ന്ത​ര വെ​ബ്സീ​രീ​സി​ന്‍റെ ഓ​ഡി​ഷ​നാ​യി ഷാ​ർ​യി​ലേ​ക്കു പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ജേ​ഷ് ക്രി​സാ​നി​നെ സ​മീ​പി​ച്ച​ത്.

പോ​കു​മ്പോ​ൾ ഓ​ഡി​ഷ​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ട്രോ​ഫി ക​രു​ത​ണ​മെ​ന്നു പ​റ​ഞ്ഞു ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച ട്രോ​ഫി കൂ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു.

ക്രി​സാ​ൻ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ൾ ഷാ​ർ​ജ പോ​ലീ​സി​ൽ ല​ഹ​രി​മ​രു​ന്നി​നെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കി. ഇ​ത്ത​രം രീ​തി​യി​ൽ മൂ​ന്നു​പേ​രെ കു​ടു​ക്കി​യ​താ​യി പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment