ഓ​ട്ടി​സം ബാ​ധി​ത​നാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ഷാ​ർ​ജ​യി​ൽ കാ​ണാ​താ​യി

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ ഓ​ട്ടി​സം ബാ​ധി​ത​നാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. ഫെ​ലി​ക്സ് ജെ​ബി തോ​മ​സ് എ​ന്ന 18കാ​ര​നെ​യാ​ണ് കാ​ണാ​താ​യ​ത്. കു​ട്ടി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

ഇ​ന്ന​ലെ രാ​ത്രി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ന​ട​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ഓ​ടി​യ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഷാ​ർ​ജ സി​റ്റി സെ​ന്‍റ​ർ പ​രി​സ​ര​ത്താ​ണ് അ​വ​സാ​നം കു​ട്ടി​യെ ക​ണ്ട​ത്.

കു​ട്ടി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ചു​വ​ന്ന ടീ ​ഷ​ർ​ട്ട്, പ​ച്ച നി​റ​ത്തി​ലു​ള്ള ഷോ​ർ​ട്സ്, പ​ച്ച നി​റ​ത്തി​ലു​ള്ള പു​ള്ളോ​വ​ർ എ​ന്നി​വ​യാ​ണ് കാ​ണാ​താ​വു​മ്പോ​ൾ കു​ട്ടി ധ​രി​ച്ചി​രു​ന്ന വേ​ഷം. കു​ട്ടി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 0097150674 0206, 00971507265 391 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Related posts

Leave a Comment