അ​മേ​രി​ക്ക​യി​ൽ അ​ക്ര​മി​യെ നേ​രി​ടു​ന്ന​തി​നി​ടെ വെ​ടി​യ്പ്; ര​ണ്ടു പോ​ലീ​സു​കാ​ര​ട​ക്കം മൂന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പോ​ലീ​സു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ‌​ട്ടു. മി​ന​സോ​ട്ട സം​സ്ഥാ​ന​ത്തെ ബേ​ൺ​സ്‌​വി​ല്ലെ​യി​ലാ​ണു സം​ഭ​വം.

അ​ക്ര​മി​യെ വ​ധി​ച്ചു. വെ​ടി​യേ​റ്റ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന ആ​യു​ധ​ധാ​രി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​വ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്കു​നേ​രേ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടി​നും പ​തി​ന​ഞ്ചി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള ഏ​ഴു കു​ട്ടി​ക​ളെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി.

Related posts

Leave a Comment