ക​ണ്ണാ​ടി​പ്പ​റ​ന്പി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ന്നും വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യി; വി​ദ്യാ​ർ​ഥി​നി​ക്കാ​യി നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും തെ​ര​ച്ചി​ൽ

ചേ​ലേ​രി​മു​ക്ക്: ക​ണ്ണാ​ടി​പ്പ​റ​മ്പ് മാ​ലോ​ട്ട് പ​തി​നൊ​ന്നു​വ​യ​സു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ൽ പ​രാ​തി. മാ​ലോ​ട്ട് റോ​ഡി​ൽ ബാ​ങ്കി​ന് സ​മീ​പ​ത്തെ ത്വ​യി​ബി​ന്‍റെ മ​ക​ൾ ഫെ​ഹി​മി​ത(11)​യെ​യാ​ണ് ഇ​ന്ന് രാ​വി​ലെ 8.15 മു​ത​ൽ കാ​ണാ​താ​യ​ത്. ത്വ​യി​ബ് ഗ​ൾ​ഫി​ലാ​ണ്. രാ​വി​ലെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ക​ൾ മു​റ്റ​ത്ത് നി​ൽ​ക്കു​ന്ന​ത് ഉ​മ്മ സ​ജ്ന ക​ണ്ടി​രു​ന്നു.

പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ മ​യ്യി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.​സ​മീ​പ​ത്തെ ബാ​ങ്കി​ന്‍റെ​യും മ​റ്റും സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു . സ​മീ​പ​ത്തെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും നാ​ട്ടു​കാ​രും പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

Related posts